ജമ്മു കാശ്മീരിലെ കുപ്‌വാരയില്‍ സുരക്ഷാ സേന നാല് ഭീകരരെ വധിച്ചു

ജമ്മു കാശ്മീരിലെ കുപ്‌വാരയില്‍ സുരക്ഷസേന നാല് ഭീകരരെ വധിച്ചു. വെള്ളിയാഴ്ച രാത്രിയാണ് കുപ്‌വാരയില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഷ്മീര്‍ സന്ദര്‍ശനത്തെ തുടര്‍ന്നു അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കിയിരുന്നു.
ഇതിനിടെയാണ് അതിര്‍ത്തിയില്‍ ഭീകരര്‍ സൈന്യത്തിനു നേരെ ആക്രമണം അഴിച്ചുവിട്ടത്. വെള്ളിയാഴ്ച കുപ്‌വാരയിലുണ്ടായ വെടിവയ്പില്‍ ഒരു സൈനികനും രണ്ട് പ്രദേശവാസികളും കൊല്ലപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha


























