പശ്ചിമ ബംഗാള്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ വ്യാപക അക്രമങ്ങള്‍ അരങ്ങേറിയതിനെ തുടര്‍ന്നു വോട്ടെടുപ്പ് തടസപ്പെട്ട രണ്ട് ബൂത്തുകളില്‍ റീ പോളിംഗ്

പശ്ചിമ ബംഗാള്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ വ്യാപക അക്രമങ്ങള്‍ അരങ്ങേറിയതിനെ തുടര്‍ന്നു വോട്ടെടുപ്പ് തടസപ്പെട്ട രണ്ട് ബൂത്തുകളില്‍ റീ പോളിംഗ്. അംബികനഗറിലെ 79, 80 ബൂത്തുകളിലാണ് റീ പോളിംഗ്. കനത്ത സുരക്ഷയിലാണ് വോട്ടെടുപ്പ് പുരോഗമിക്കുന്നത്.തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയെയും സിപിഎമ്മിനെയും പിന്തള്ളി തൃണമൂല്‍ കോണ്‍ഗ്രസ് വന്‍ വിജയം നേടിയിരുന്നു.
ഈ മാസം 14ന് സംസ്ഥാനത്ത് നടന്ന വോട്ടെടുപ്പില്‍ വ്യാപക അക്രമങ്ങളാണ് അരങ്ങേറിയത്. ഇതേതുടര്‍ന്നു മേയ് 16ന് 19 ജില്ലകളിലായി 568 ബൂത്തുകളില്‍ റീപോളിംഗ് നടന്നിരുന്നു. തിങ്കളാഴ്ച അരങ്ങേറിയ അക്രമസംഭവങ്ങളില്‍ സംസ്ഥാനത്ത് 12 പേര്‍ കൊല്ലപ്പെട്ടിരുന്നു. ബോംബേറും തീവയ്പുമുള്‍പ്പെടെയുള്ള അക്രമങ്ങളില്‍ അന്പതിലേറെപ്പേര്‍ക്കു പരിക്കേറ്റിരുന്നു.
https://www.facebook.com/Malayalivartha

























