ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ അഞ്ച് ജവാന്മാര്‍ക്ക് വീരമൃത്യു, രണ്ടു പേര്‍ക്ക് ഗുരുതരപരിക്ക്

ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ അഞ്ച് ജവാന്മാര്‍ക്ക് വീരമൃത്യു. രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ജവാന്മാര്‍ സഞ്ചരിച്ചിരുന്ന വാഹനങ്ങള്‍ക്കു നേരെയായിരുന്നു ആക്രമണം. ഞായറാഴ്ച രാവിലെ പതിനൊന്നിനായിരുന്നു സംഭവമുണ്ടായത്.
ജവാന്മാര്‍ ചോളനാറില്‍നിന്നും കിര്‍ന്ധുവിലേക്കു പോകുന്നതിനിടെ ദന്തേവാഡയിലായിരുന്നു സംഭവം. റോഡരുകില്‍ സ്ഥാപിച്ചിരുന്ന കുഴിബോംബ് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ സൈനിക വാഹനം പൂര്‍ണമായും തകര്‍ന്നു.
ഛത്തീസ്ഗഡ് ആംഡ് ഫോഴ്‌സിലെ മൂന്ന് ജവാന്മാരും ജില്ലാ ഫോഴ്‌സിലെ രണ്ട് ജവാന്മാരുമാണ് കൊല്ലപ്പെട്ടത്. ഛത്തീസ്ഗഡില്‍ ശക്തമായ മാവോയിസ്റ്റ് സാന്നിധ്യമുള്ള മേഖലയാണ് ദന്തേവാഡ. സംഭവത്തെ തുടര്‍ന്നു കൂടുതല്‍ ജവാന്മാര്‍ പ്രദേശത്തെയ്ക്കു തിരിച്ചിട്ടുണ്ട്. മാവോയിസ്റ്റുകള്‍ക്കായി തിരച്ചിലും ശക്തമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha


























