കര്‍ണാടക ഗവര്‍ണര്‍ വാജുഭായിവാലയുടെ നടപടികള്‍ ജനാധിപത്യത്തെ പരിഹസിക്കുന്നതാണെന്ന് രജനീകാന്ത്

കര്‍ണാടകയില്‍ ഗവര്‍ണര്‍ വാജുഭായിവാലയുടെ നടപടികള്‍ ജനാധിപത്യത്തെ പരിഹസിക്കുന്നതാണെന്ന് തമിഴ് സൂപ്പര്‍താരം രജനീകാന്ത്. സഭയില്‍ വിശ്വാസം തെളിയിക്കാന്‍ ഗവര്‍ണര്‍ യെദിയൂരപ്പക്ക് 15 ദിവസം നല്‍കിയത് ജനാധിപത്യത്തെ പരിഹസിക്കുന്നതിന് തുല്യമാണ്. എന്നാല്‍, നിര്‍ണായക വിധിയിലുടെ സുപ്രീംകോടതി ജനാധിപത്യത്തിന്റെ അന്തസത്ത ഉയര്‍ത്തിപിടിച്ചുവെന്നും രജനി വ്യക്തമാക്കി.
2019ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ മല്‍സരക്കണോ എന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുമ്പോൾ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കും. ആരുമായും സഖ്യമുണ്ടാക്കുന്നതിനെ കുറിച്ച് ഇപ്പോള്‍ പറയാനാവില്ലെന്നും രജനി വ്യക്തമാക്കി.
രാഷ്ട്രീയപാര്‍ട്ടിയുമായി തമിഴ്നാട്ടില്‍ മുന്നോട്ട് പോകുന്ന രജനി ബി.ജെ.പി പാളയത്തിലെത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. രജനിയെ മുന്‍നിര്‍ത്തി അമിത് ഷായും മോദിയും തമിഴ്നാട്ടില്‍ തന്ത്രങ്ങള്‍ മെനയുകയാണെന്നും വാര്‍ത്തകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ബി.ജെ.പിയെ തള്ളി രജനി രംഗത്തെത്തിയത്.
https://www.facebook.com/Malayalivartha
























