ജമ്മു കാശ്മീരില്‍ പാകിസ്ഥാന്റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം... ഷെല്ല് ആക്രമണത്തില്‍ പൊലീസുകാരന് പരിക്ക്

ജമ്മു കശ്മീരിലെ അര്‍ണിയ മേഖലയില്‍ പാകിസ്താന്റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം. അര്‍ണിയ കൂടാതെ നിയന്ത്രണരേഖയില്‍ ആര്‍.എസ്. പുരയിലും പാക് സൈന്യം വെടിവെപ്പ് നടത്തി.
അതിനിടെ, മോര്‍ട്ടാര്‍ ഷെല്ല് ആക്രമണത്തില്‍ ആര്‍.എസ്. പുര മേഖലയില്‍ പൊലീസുകാരന് പരിക്കേറ്റു. പൊലീസ് സ്‌റ്റേഷന്റെ ഭിത്തിയിലാണ് ഷെല്‍ പതിച്ചത്. അര്‍ധരാത്രിയില്‍ സാംമ്പ ജില്ലയിലെ രാംഗാര്‍ഗ് മേഖലയില്‍ ചെറിയ ആയുധങ്ങള്‍ ഉപയോഗിച്ച് പാക് സൈന്യം വെടിയുതിര്‍ത്തിരുന്നു. ഇതിന് പിന്നാലെ ഇന്ത്യന്‍ അതിര്‍ത്തി രക്ഷാസേന തിരിച്ചടിച്ചു.
കഴിഞ്ഞ ദിവസം നടന്ന വെടിവെപ്പില്‍ ഒരു ബി.എസ്.എഫ് ജവാനും നാലു സിവിലിയന്‍മാരും കൊല്ലപ്പെട്ടിരുന്നു. റമദാന്‍ പ്രമാണിച്ച് ജമ്മു കശ്മീരില്‍ സുരക്ഷാസേനകള്‍ നടത്തുന്ന പരിശോധനകള്‍ നിര്‍ത്തിവെക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി നിര്‍ദേശം നല്‍കിയിരുന്നു. ഈ സാഹചര്യം മുതലെടുത്താണ് അതിര്‍ത്തിയിലെ വെടിവെപ്പെന്നും റിപ്പോര്‍ട്ടുണ്ട്.
https://www.facebook.com/Malayalivartha
























