അറബിക്കടലില്‍ വീണ്ടും ചുഴലിക്കാറ്റ്; മീന്‍ പിടിക്കാന്‍ പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി

ഭീതി പടര്‍ത്തിയ 'സാഗര്‍' ചുഴലിക്കാറ്റിന് പിന്നാലെ അറബിക്കടലില്‍ വീണ്ടും ചുഴലിക്കാറ്റ് രൂപം കൊള്ളുന്നു. ലക്ഷദ്വീപ് ഭാഗത്തേക്ക് മീന്‍ പിടിക്കാന്‍ പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.
അറബിക്കടലിന്റെ തെക്കുവശത്ത് കാറ്റിന് 65 കിലോമീറ്റര്‍വരെ വേഗമുണ്ടാകും. അതിനാല്‍ 21 മുതല്‍ 23 വരെ ലക്ഷദ്വീപ് ഭാഗത്തേക്ക് മീന്‍പിടിക്കാന്‍ പോകരുതെന്നാണ് നിര്‍ദ്ദേശം. ന്യൂനമര്‍ദ്ദം ഇപ്പോള്‍ ലക്ഷദ്വീപിന്റെ പരിസരത്തായതിനാല്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ട്.
https://www.facebook.com/Malayalivartha
























