മധ്യപ്രദേശില്‍ നിര്‍ത്തിയിട്ട ട്രക്കിന്റെ പിന്നില്‍ ബസിടിച്ച് പെണ്‍കുഞ്ഞടക്കം 10 പേര്‍ മരിച്ചു, 47 പേര്‍ക്ക് പരിക്ക്

മധ്യപ്രദേശിലെ ഗുണ ജില്ലയില്‍ നിറുത്തിയിട്ട ട്രക്കിന്റെ പിന്നില്‍ ബസിടിച്ച് പെണ്‍കുഞ്ഞടക്കം 10 പേര്‍ മരിച്ചു. 47 പേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച പുലര്‍ച്ചെ 4.30നായിരുന്നു സംഭവം നടന്നത്. ഉത്തര്‍പ്രദേശിലെ ബാണ്ഡയില്‍ നിന്നും അഹമ്മദാബാദിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ് റോഡിന് അരികെ നിറുത്തിയിട്ട ട്രക്കിന്റെ പിന്‍ഭാഗത്ത് ഇടിക്കുകയായിരുന്നു.ബസ് ഡ്രൈവര്‍ അടക്കം ഏഴ് പേര്‍ സംഭവ സ്ഥലത്തും പരിക്കേറ്റ മൂന്ന് പേര്‍ ആശുപത്രിയിലുമാണ് മരിച്ചത്.
ഗുരുതരമായി പരിക്കേറ്റവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആറ് മാസം പ്രായമായ പെണ്‍കുഞ്ഞടക്കം ഒന്‍പത് പുരുഷന്‍മാരാണ് മരിച്ചത്. പരിക്കേറ്റവരില്‍ മൂന്ന് പേരുടെ നില അതീവ ഗുരുതരാവസ്ഥയിലാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha
























