വിശാഖ് ഡല്‍ഹി സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസില്‍ തീപിടുത്തം... അഗ്‌നിശമനസേനാ പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി തീയണക്കാന്‍ ശ്രമം

ഡല്‍ഹിയില്‍ നിന്നും വിശാഖപട്ടണത്തേക്ക് വരികയായിരുന്ന വിശാഖ് ഡല്‍ഹി സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസിന് തീപിടിച്ചു. നാല് കോച്ചുകളിലാണ് തീ പടര്‍ന്നത്. മധ്യപ്രദേശിലെ ഗ്വാളിയാറില്‍ ബിര്‍ലനഗര്‍ സ്‌റ്റേഷനടുത്തുവെച്ചാണ് അപകടമുണ്ടായത്. അഗ്‌നിശമനസേനാ പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി തീയണക്കാന്‍ ശ്രമിക്കുകയാണ്.
ആളപായമുണ്ടായിട്ടില്ലെന്നും തീപിടിത്തം ഉണ്ടായ ഉടനെ ആളുകളെ സുരക്ഷിതരായി മാറ്റാന്‍ കഴിഞ്ഞുവെന്നും റെയില്‍വെ അറിയിച്ചു. ഒരു കോച്ചില്‍ നിന്നും പടര്‍ന്ന തീ മറ്റ് കോച്ചുകളിലേക്ക് വ്യാപിക്കുകയായിരുന്നു. ഇലക്ട്രിക് സര്‍ക്യൂട്ട് ആയിരിക്കാം അപകട കാരണമെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
https://www.facebook.com/Malayalivartha
























