അടുത്ത മൂന്ന് വര്‍ഷത്തേക്ക് ഒക്ടോബര്‍ രണ്ടിന് ട്രെയിനുകളില്‍ വെജിറ്റേറിയന്‍ ഭക്ഷണം മാത്രം; പുതിയ സര്‍ക്കുലര്‍ ഇറക്കി റെയില്‍വെ മന്ത്രാലയം

ഗാന്ധിജയന്തി ദിനത്തില്‍ ട്രെയിനുകളില്‍ സസ്യാഹാരം മാത്രം വിതരണം ചെയ്യാന്‍ പദ്ധതിയിട്ട് റെയില്‍വെ. ഗാന്ധിജിയുടെ 150ാം ജന്‍മദിനാഘോഷത്തോടനുബന്ധിച്ചാണ് അടുത്ത മൂന്ന് വര്‍ഷത്തേക്ക് ഒക്ടോബര്‍ രണ്ടിന് ട്രെയിനുകളില്‍ വെജിറ്റേറിയന്‍ ഭക്ഷണം മാത്രം നല്‍കാന്‍ ആലോചിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് റെയില്‍വെ മന്ത്രാലയം സര്‍ക്കുലര്‍ ഇറക്കിയിട്ടുണ്ട്.
2018,19,20 വര്‍ഷങ്ങളില്‍ ഒക്ടോബര്‍ രണ്ടാം തീയതി ട്രെയിനുകളിലോ റെയില്‍വെ സ്‌റ്റേഷനുകളിലോ മാംസാഹാരം വിതരണം ചെയ്യുന്നില്ലെന്ന് ജീവനക്കാര്‍ തന്നെ ഉറപ്പു വരുത്തണമെന്നാണ് സര്‍ക്കുലര്‍ നിര്‍ദേശം. ഇത് അംഗീകരിക്കപ്പെട്ടാല്‍ ഒക്ടോബര്‍ രണ്ട് ശുചിത്വ ദിനത്തിന് പുറമെ വെജിറ്റേറിയന്‍ ദിനമായും ആഘോഷിക്കും.
ഗാന്ധി ജയന്തിയോടനുബന്ധിച്ച് നിരവധി പദ്ധതികളാണ് റെയില്‍വെ ആസൂത്രണം ചെയ്യുന്നുണ്ട്. ഗാന്ധിയുടെ ചിത്രം പതിച്ച ടിക്കറ്റ്, ശുചിത്വ സന്ദേശവുമായി ട്രെയിന്‍ യാത്ര, റെയില്‍വെ ഓഫീസുകളില്‍ ഗാന്ധിജിയുടെ ചിത്രം, മ്യൂറല്‍ പെയിന്റിംഗ് തുടങ്ങിയവയ്ക്കായി സാംസ്‌കാരിക വകുപ്പിന്റെ അനുമതി തേടിയിട്ടുണ്ട
https://www.facebook.com/Malayalivartha
























