പുതിന് നന്ദി പറഞ്ഞ് മോദി; പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമര്‍ പുതിനുമായി കൂടിക്കാഴ്ച്ച നടത്തി

പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമര്‍ പുതിനുമായി കൂടിക്കാഴ്ച്ച നടത്തി. രാജ്യാന്തര തെക്ക് വടക്ക് ഇടനാഴി യാഥാര്‍ത്ഥ്യമാക്കാന്‍ ഇരുരാജ്യങ്ങളും യോജിച്ച് പ്രവര്‍ത്തിക്കുകയാണെന്ന് കൂടിക്കാഴ്ച്ചയ്ക്ക് ശേഷം മോദി അഭിപ്രായപ്പെട്ടു.
കരിങ്കടലിന്റെ തീരനഗരമായ സോചിയിലായിരുന്നു മോദി-പുടിന്‍ അനൗദ്യോഗിക കൂടിക്കാഴ്ച്ച. ഷാങ്ഹായി കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷനില്‍ സ്ഥിരാംഗത്വം നേടാന്‍ ഇന്ത്യയെ സഹായിച്ചതു റഷ്യയാണെന്ന് പറഞ്ഞ മോദി സൗഹൃദസന്ദര്‍ശനത്തിന് ക്ഷണിച്ചതിനും പുടിനോട് നന്ദി അറിയിച്ചു.
ഇന്ത്യയും റഷ്യയും തമ്മിലുള്ള നയതന്ത്രബന്ധം കൂടുതല്‍ ഉറപ്പിക്കുന്നതായിരിക്കും കൂടിക്കാഴ്ച്ചയെന്ന് യാത്രക്ക് മുമ്ബ് മോദി ട്വീറ്റ് ചെയ്തിരുന്നു.
https://www.facebook.com/Malayalivartha
























