Widgets Magazine
15
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പെട്രോള്‍, ഡീസല്‍ വില അനിയന്ത്രിതമായി വര്‍ദ്ധിക്കുന്നു... ഇന്ധനവില നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടല്‍ .. എണ്ണക്കമ്പനി മേധാവികളെ പെട്രോളിയം മന്ത്രി കാണും...

22 MAY 2018 12:23 PM IST
മലയാളി വാര്‍ത്ത

പെട്രോള്‍, ഡീസല്‍ വില ദിനംപ്രതി അനിയന്ത്രിതമായി വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടുന്നു. എണ്ണക്കമ്പനികളുമായി കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ഉടന്‍ തന്നെ കൂടിക്കാഴ്ച നടത്തും. അതേസമയം, പെട്രോളിന്റേയും ഡീസലിന്റേയും എക്‌സൈസ് നികുതി കുറയ്ക്കണമെന്ന കേന്ദ്ര ധനമന്ത്രാലയത്തോട് ശുപാര്‍ശ ചെയ്യാനും പെട്രോളിയം മന്ത്രി തീരുമാനിച്ചിട്ടുണ്ട്. 

വില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കുമെന്ന് പ്രധാന്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. വിവിധ സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കെ പെട്രോള്‍ വില വര്‍ദ്ധിക്കുന്നത് ജനവികാരം എതിരാക്കുമെന്ന് കേന്ദ്രം കണക്ക് കൂട്ടുന്നു. ഒരു വര്‍ഷത്തിനുള്ളില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പും നടക്കാനിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ വില വര്‍ദ്ധന പിടിച്ചു നിറുത്തണമെന്ന് കേന്ദ്ര സര്‍ക്കാരില്‍ തന്നെ അഭിപ്രായമുള്ളവരുണ്ട്.


കര്‍ണാടക വോട്ടെടുപ്പിന് ശേഷം മാത്രം പെട്രോളിന് 1.68 രൂപയും ഡീസലിന് 1.56 രൂപയും കൂടി. മുംബയിലാണ് പെട്രോളിന് ഏറ്റവും ഉയര്‍ന്നവില. ലിറ്ററിന് 84.40 രൂപ. ഡീസലിന് ഉയര്‍ന്ന വില ഹൈദരാബാദില്‍; 73.72 രൂപ. കര്‍ണാടക തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ എണ്ണവിതരണ കമ്പനികള്‍ പ്രതിദിന ഇന്ധനവില വര്‍ദ്ധന വോട്ടെടുപ്പ് നാള്‍വരെ നിറുത്തിവച്ചിരുന്നു. ഇക്കാലയളവില്‍ പെട്രോളിന് 4.6 രൂപയും ഡീസലിന് 3.8 രൂപയും കൂടേണ്ടതായിരുന്നു. ഈ നഷ്ടം കൂടി ഉള്‍പ്പെടുത്തിയുള്ള വില വര്‍ദ്ധനയാണ് ഇപ്പോള്‍ എണ്ണക്കമ്പനികള്‍ നടപ്പാക്കുന്നത്.

ഇപ്പോള്‍ ഉപഭോക്താവിന് കിട്ടുന്ന പെട്രോളിന്റെ വിലയില്‍ 50 ശതമാനവും ഡീസല്‍ വിലയില്‍ 40 ശതമാനവും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഈടാക്കുന്ന നികുതികളാണ്. അതേസമയം, എക്‌സൈസ് നികുതി കുറയ്ക്കുന്നത് പശ്ചാത്തല വികസന പദ്ധതികള്‍ക്കുള്ള കേന്ദ്രത്തിന്റെ വിഭവ സമാഹരണത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് ധനമന്ത്രാലയം പറയുന്നത്. ലിറ്ററിന് രണ്ടുരൂപ പ്രകാരം നികുതി കുറച്ചാല്‍പ്പോലും 25,000 കോടി രൂപയാണ് കേന്ദ്രത്തിന്റെ നഷ്ടം. കഴിഞ്ഞ ബഡ്ജറ്റില്‍ എക്‌സൈസ് നികുതി കുറച്ചെങ്കിലും പകരം സെസ് ഏര്‍പ്പെടുത്തിയതിനാല്‍ അതിന്റെ ഗുണം ലഭിച്ചിരുന്നില്ല.

എക്‌സൈസ് ഡ്യൂട്ടി കുറയ്ക്കുന്നതിന് പകരം ജി.എസ്.ടിയുടെ 18 ശതമാനം നിരക്കില്‍പ്പെടുത്തിയ ശേഷം കേന്ദ്രവും സംസ്ഥാനവും ചേര്‍ന്ന് 62 ശതമാനത്തോളം സെസ് ചുമത്താനും നീക്കമുണ്ട്. പെട്രോളിന്റെ അടിസ്ഥാന വിലയുടെ ഏതാണ്ട് 100 ശതമാനം നികുതിയാണ് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ചേര്‍ന്ന് ഈടാക്കുന്നത്. പുതിയ സമ്പ്രദായം വരുന്നതോടെ അത് 80 ശതമാനമാകും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിഷു സദ്യ കഴിക്കേണ്ടുന്ന ഇലയിൽ ബലിച്ചോറ് !! തീരാ വേദനയിൽ നിതിന്റെ കുടുംബം  (18 minutes ago)

ഡൽഹി രോഹിണിയിൽ തീപിടുത്തം; രണ്ട് വയസുള്ള കുഞ്ഞ് ഉൾപ്പടെ മൂന്നു പേർ മരിച്ചു  (25 minutes ago)

ഹോര്‍മുസ് മറികടക്കാൻ അനുവാദമില്ല!! ഉപരോധത്തിന്‍റെ ഒന്നാം ദിനം ഇറാന്‍ ബന്ധമുള്ള 5 കപ്പൽ പ്രത്യക്ഷപ്പെട്ടു  (26 minutes ago)

നിതിരാജിന്റെ മരണം; കട്ടകലിപ്പിൽ ​ഗവർണർ!! റാമിനെ നക്ഷത്രമെണ്ണിക്കുമെന്നുറപ്പ്  (26 minutes ago)

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തമിഴ്നാട്ടിൽ  (27 minutes ago)

കണ്ണനെ കണി കണ്ട് നല്ല നാളെയുടെ പ്രതീക്ഷയിൽ ഒരു വിഷു കാലം കൂടി  (28 minutes ago)

ഇവിടെ ഒന്നും മാറിയിട്ടില്ല, മാറാനും പോകുന്നില്ല; ഒന്ന് രണ്ട് ദിവസത്തേയ്ക്ക് നിധിൻ രാജ് എന്ന പേര് തെളിഞ്ഞു നില്ക്കും; ചർച്ച ചെയ്യപ്പെടും; ശേഷം എല്ലാം പഴയത് പോലെയാകും; നെറികെട്ട സിസ്റ്റം മുതൽ നമ്മുടെ ഉള  (5 hours ago)

പെൺകുട്ടിയുടെ മുത്തശ്ശിയെ ശ്വാസം മുട്ടിച്ച് കൊല്ലാനും യുവാവ് ശ്രമിച്ചു; വീട്ടുകാർ അദ്‌നാനെ പൂട്ടിയിട്ട് ഓടി; തിരിച്ചെത്തിയപ്പോൾ കണ്ടത് , അദ്‌നാന്റെ മൃതദേഹത്തിൽ സെല്ലോടേപ്പ് ചുറ്റിയ നിലയിൽ; നസ്രിനയെ കൊ  (5 hours ago)

ജാതീയ അധിക്ഷേപങ്ങളും ബോഡി ഷെയ്മിംഗും നമ്മുടെ കലാലയങ്ങളിൽ ഇന്നും നിലനിൽക്കുന്നു എന്നത് പരിഷ്കൃത സമൂഹത്തിന് അപമാനം; നിതിൻരാജിന്റെ ആത്മഹത്യയിൽ പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി ഒ ആർ  (5 hours ago)

സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡിഹണ്ട്; 1173 പേരെ പരിശോധനയ്ക്ക് വിധേയമാക്കി; 24 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു  (5 hours ago)

അമേരിക്കന്‍ പ്രസിഡന്റ് ട്രംപും നരേന്ദ്ര മോഡിയും ഫോണില്‍ ചര്‍ച്ച നടത്തി  (17 hours ago)

ഇലക്ട്രിക് കാര്‍ ഉടമകള്‍ക്ക് ഇനി നികുതി അടയ്ക്കണം  (17 hours ago)

ഛത്തീസ്ഗഡില്‍ പവര്‍ പ്ലാന്റില്‍ പൊട്ടിത്തെറിയില്‍ 9 പേര്‍ മരിച്ചു  (18 hours ago)

കാറും ടിപ്പറും കൂട്ടിയിടിച്ച് അപകടത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (19 hours ago)

ചർച്ച അടിച്ചു പിരിഞ്ഞു അമേരിക്കയ്ക്ക് താല്പര്യം ഇല്ല കാരണം സൗദി നൽകിയ വാഗ്ദാനങ്ങൾ ?  (21 hours ago)

Malayali Vartha Recommends