കര്‍ണാടകയില്‍ മുഖ്യമന്ത്രിയായി എച്ച് ഡി കുമാരസ്വാമി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും; കര്‍ണാടകയിലെ 34 അംഗ മന്ത്രിസഭയില്‍ ഇരുപത്തിരണ്ടും കോണ്‍ഗ്രസിന്; നാളെ വിശ്വാസവോട്ടെടുപ്പ്

കര്‍ണാടകത്തിന്റെ 24 ാമത്തെ മുഖ്യമന്ത്രിയായി എച്ച് ഡി കുമാരസ്വാമി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. മുഖ്യമന്ത്രിയായി ജനതാദള്‍ സെക്കുലര്‍ നേതാവ് എച്ച്.ഡി. കുമാരസ്വാമിയും ഉപമുഖ്യമന്ത്രിയായി കോണ്‍ഗ്രസ് നേതാവ് ജി. പരമേശ്വരയും ഇന്നു സത്യപ്രതിജ്ഞ ചെയ്യും. രണ്ടാമത്തെ ഉപമുഖ്യമന്ത്രിയുടെ കാര്യത്തില്‍ ഇരുപാര്‍ട്ടികളും ധാരണയായില്ല.
സോണിയ ഗാന്ധി രാഹുല്‍ ഗാന്ധിക്ക് പുറമെ മമ്മത ബാനര്‍ജിയും പിണറായ് വിജയനും മയാവതിയും ചടങ്ങില്‍ പങ്കെടുക്കും. ഒരാഴ്ചയ്ക്കുള്ളില്‍ നാളെ ഇതു രണ്ടാം തവണയാണു കര്‍ണാടകയില്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ. അധികാരമേറ്റ് 56 മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഭൂരിപക്ഷം തെളിയിക്കും മുമ്ബു ബി.ജെ.പി. നേതാവ് ബി.എസ്. യെദിയൂരപ്പയ്ക്കു രാജിവയ്‌ക്കേണ്ടിവന്നിരുന്നു. ഇതിനു പിന്നാലെയാണ് നാളെ ജെ.ഡി.യു കോണ്‍ഗ്രസ് സഖ്യം സഭയില്‍ ശക്തി തെളിയിക്കാനൊരുങ്ങുന്നത്.
കര്‍ണാടകയിലെ 34 അംഗ മന്ത്രിസഭയില്‍ ഇരുപത്തിരണ്ടും കോണ്‍ഗ്രസിന്. ഇന്നലെ വൈകുന്നേരം ചേര്‍ന്ന യോഗത്തിലാണു മന്ത്രിമാരുടെ എണ്ണം സംബന്ധിച്ചു ധാരണയായത്. മുഖ്യമന്ത്രിപദമുള്‍പ്പെടെ 12 മന്ത്രിമാരാണ് ജനതാദള്‍ എസിനു കിട്ടുക. നാളെ നടക്കുന്ന വിശ്വാസവോട്ടെടുപ്പിനു ശേഷമേ വകുപ്പുകളുടെ കാര്യത്തില്‍ തീരുമാനമാകൂവെന്ന് കോണ്‍ഗ്രസ് നേതാവ് കെ.കെ. വേണുഗോപാല്‍ പറഞ്ഞു.
https://www.facebook.com/Malayalivartha

























