ജമ്മു കാശ്മീരിലെ സാംബാ സെക്ടറില്‍ പാക് സൈന്യത്തിന്റെ മോര്‍ട്ടാര്‍ ഷെല്ലാക്രമണം, ഒരു സ്ത്രീയും കുട്ടിയുമടക്കം 4 പേര്‍ മരിച്ചു, 23 പേര്‍ക്ക് പരിക്ക്

ജമ്മു കാശ്മീരിലെ സാംബാ സെക്ടറില്‍ പാക് സൈന്യത്തിന്റെ മോര്‍ട്ടാര്‍ ഷെല്ലാക്രമണം. ബുധനാഴ്ച പുലര്‍ച്ചെയുണ്ടായ ഷെല്ലാക്രമണത്തില്‍ ഒരു സ്ത്രീയും കുട്ടിയും ഉള്‍പ്പെടെ നാലു പ്രദേശവാസികള്‍ മരിച്ചു. മൂന്നു ബിഎസ്എഫ് ജവാന്മാര്‍ ഉള്‍പ്പെടെ 23 പേര്‍ക്ക് പരിക്കേറ്റു. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് തുടര്‍ച്ചയായ ഒന്പതാം ദിവസമാണ് പാക് സൈന്യം ഷെല്ലാക്രമണം നടത്തുന്നത്.
അന്താരാഷ്ട്ര അതിര്‍ത്തിക്കു സമീപം സാംബാ, കത്വ, അര്‍ണിയ, ആര്‍എസ് പുര എന്നീ മേഖലകളിലാണ് പാക് ആക്രമണം നടക്കുന്നത്.
https://www.facebook.com/Malayalivartha

























