തൂത്തുക്കുടി സ്‌റ്റെര്‍ലൈറ്റ് പ്‌ളാന്റിന്റെ രണ്ടാം യൂണിറ്റിന്റെ വിപുലീകരണത്തിന് ഹൈക്കോടതി സ്‌റ്റേ

തൂത്തുക്കുടി സ്‌റ്റെര്‍ലൈറ്റ് പ്‌ളാന്റിന്റെ വിപുലീകരണത്തിന് ഹൈക്കോടതി സ്‌റ്റേ. മദ്രാസ് ഹൈക്കോടതിയുടെ മധുര ബഞ്ചാണ് പ്‌ളാന്റിന്റെ രണ്ടാം യൂണിറ്റിന്റെ വിപുലീകരണം തടഞ്ഞത്. പ്‌ളാന്റിനെതിരെ കഴിഞ്ഞ ദിവസം നടന്ന പ്രക്ഷോഭത്തില്‍ 11പേരാണ് കൊല്ലപ്പെട്ടത്. അക്രമാസക്തരായ ജനങ്ങള്‍ക്ക് നേരെ പൊലീസ് വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തില്‍ വന്‍ പ്രതിഷേധമാണ് ഉയരുന്നത്.
വെടിവയ്പ്പിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങളില്‍ കൂടി പ്രചരിക്കുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി കെ.പളനിസാമി അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. പ്ലാന്റിലെ മാലിന്യം ഭൂഗര്‍ഭ ജലം മലിനമാക്കുന്നുവെന്നും രോഗങ്ങള്‍ക്കു കാരണമാകുന്നുവെന്നും ആരോപിച്ച് ആയിരക്കണക്കിന് ആളുകള്‍ നൂറ് ദിവസമായി തൂത്തുക്കുടിയില്‍ സമരം നടത്തി വരികയാണ്. തുടര്‍ന്ന് ഇരുപതിനായിരത്തോളം പേരാണ് ഇന്നലെ പ്ലാന്റിന് നേരെ മാര്‍ച്ച് നടത്തിയത്.
പൊലീസ് തടഞ്ഞതിനെ തുടര്‍ന്ന് സമരക്കാര്‍ അക്രമാസക്തരാവുകയായിരുന്നു. തുടര്‍ന്ന് ലാത്തിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചിട്ടും ഫലമുണ്ടാകാതെ വന്നപ്പോഴാണ് പൊലീസ് വെടിയുതിര്‍ത്തത്.
https://www.facebook.com/Malayalivartha

























