ലിറ്ററിന് 25 രൂപ വരെ പെട്രോള്‍ വില കുറക്കാന്‍ സര്‍ക്കാറിന് സാധിക്കും ; എന്നാൽ സർക്കാർ ഒന്നോ രണ്ടോ രൂപ കുറച്ച് ജനങ്ങളെ പറ്റിക്കുകയാണെന്ന് ചിദംബരം

പ്രതിദിനം വര്‍ധിച്ച് കൊണ്ടിരിക്കുന്ന പെട്രോള്‍ വില 25 രൂപ വരെ കുറക്കാന്‍ സര്‍ക്കാറിന് സാധിക്കുമെന്ന് ചിദംബരം. പ്രതിദിനം വര്‍ധിച്ച് കൊണ്ടിരിക്കുന്ന പെട്രോള്‍ വില 25 രൂപ വരെ കുറക്കാൻ സര്‍ക്കാറിന് സാധിക്കും. എന്നാൽ അത് ചെയ്യില്ലെന്നും മുന്‍ കേന്ദ്ര ധനമന്ത്രി പി.ചിദംബരം പറഞ്ഞു. "ലിറ്ററിന് 25 രൂപ വരെ പെട്രോള്‍ വില കുറക്കാന്‍ സര്‍ക്കാറിന് സാധിക്കും, പക്ഷെ സര്‍ക്കാര്‍ ഒരിക്കലും അത് ചെയ്യില്ല. ഒന്നോ രണ്ടോ രൂപ കുറച്ച് അവര്‍ ജനങ്ങളെ പറ്റിക്കുകയാണ്" . ട്വീറ്ററിൽ കൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
"ഓരോ ലിറ്ററിന്‍മേലും കേന്ദ്ര സര്‍ക്കാറിന് 25 രൂപ വരെ അധികമായി ലഭിക്കുന്നുണ്ട് . ഈ പണം യഥാര്‍ത്തത്തില്‍ ശരാശരി ഉപഭോക്താവില്‍ നിന്നുള്ളതാണിതെന്നുംഅദ്ദേഹം പറഞ്ഞു. ക്രൂഡ് ഓയിലിന്‍റെ വില ഇടിയുമ്ബോഴെല്ലാം 15 രൂപ വരെ ഓരോ ലിറ്റര്‍ പെട്രോളിലും കേന്ദ്ര സര്‍ക്കാറിന് ലാഭം കിട്ടുന്നുണ്ട്. ഇത് ജനങ്ങള്‍ക്ക് നല്‍കാതെ ഓരോ ലിറ്ററിലും 10 രൂപ അധിക നികുതിയും ഈടാക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് ചിദംബരം കുറ്റപ്പെടുത്തു.
ചൊവ്വാഴ്ച ഒരു ലിറ്റര്‍ പെട്രോളിന് മുംബൈയില്‍ 76.87 ഉം ഡല്‍ഹിയില്‍ 84.70 ആയിരുന്നു വില. കര്‍ണാടക തെരഞ്ഞെടുപ്പിന് ശേഷമാണ് എണ്ണ കമ്പനികള്‍ ഇന്ധനവില വര്‍ധിപ്പിക്കാന്‍ തുടങ്ങിയത്.
https://www.facebook.com/Malayalivartha

























