സാവിത്രിയുടെ ജീവിതകഥ പറഞ്ഞ ' മഹാനടി ' കാണവേ അപമാനിക്കപ്പെട്ടു; നിറകണ്ണുകളോടെ നടിയുടെ തുറന്നു പറച്ചിൽ

കുടുംബത്തോടൊപ്പം പഴയകാല നടി സാവിത്രിയുടെ ജീവിതകഥ പറഞ്ഞ മഹാനടി എന്ന ചിത്രം കാണാൻ തീയറ്ററിലെത്തിയ ടെലിവിഷൻ അവതാരികയും നടിയുമായ ഹരി തേജ ചിത്രം കാണുന്നതിനിടെ അപമാനിക്കപ്പെട്ടുവെന്ന് നടിയുടെ വെളിപ്പെടുത്തൽ. തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലെ ലൈവിലൂടെ എത്തിയാണ് നടി തന്റെ അനുഭവം തുറന്നു പറഞ്ഞത്.
വിഡിയോയിലുടനീളം നടി പൊട്ടിക്കരഞ്ഞുകൊണ്ടാണ് തനിക്കു നേരെ ഉണ്ടായ അപമാനം തുറന്നടിച്ചത്. തന്റെ കുടുംബത്തോടൊപ്പം ഹരി തേജ ചിത്രം കാണാന്‍ എത്തുകയായിരുന്നു. സിനിമയുടെ ഇടവേള സമയത്ത് ഹരിയുടെ അമ്മ അച്ഛനൊപ്പം ഇരിക്കണമെന്ന് ആവശ്യപ്പെട്ടു. തുടര്‍ന്ന് അച്ഛന്‍ അമ്മയുടെ അടുത്തേക്ക് മാറി ഇരിക്കാന്‍ തുടങ്ങിയപ്പോള്‍ തൊട്ടടുത്തിരിക്കുന്ന സ്ത്രീ വിലക്കി. അവരുടെ മകളുടെ അടുത്ത് ഹരിയുടെ അച്ഛന്‍ ഇരിക്കുന്നതായിരുന്നു വിഷയം. തന്റെ അച്ഛനാണെന്ന് പറഞ്ഞപ്പോള്‍ സ്ത്രീ പറഞ്ഞ മറുപടി തന്നെ ചൊടിപ്പിച്ചുവെന്ന് ഹരി പറയുന്നു.
നിങ്ങള്‍ സിനിമാക്കാരാണ്. നിങ്ങള്‍ക്ക് അടുത്തൊരു പുരുഷനെ കിട്ടിയാല്‍ ആസ്വദിക്കുവാന്‍ കഴിയും. ഞങ്ങള്‍ അങ്ങനെയല്ല- ഇതായിരുന്നു സ്ത്രീയുടെ പ്രതികരണമെന്ന് ഹരി പറയുന്നു.
എന്റെ മുന്‍പില്‍ വച്ച് കുടുംബത്തെ അപമാനിച്ചത് സഹിക്കാനായില്ല. ഞാന്‍ ഇപ്പോള്‍ നടിയായത് എന്റെ കഠിനാധ്വാനം മൂലമാണ്. അതു ആരുടെയും ഔദാര്യമല്ല- ഹരി കൂട്ടിച്ചേര്‍ത്തു.
കുച്ചുപ്പുഡി നര്‍ത്തകിയായ ഹരി ഡാന്‍സ് റിയാലിറ്റി ഷോയിലൂടെയാണ് മിനി സ്‌ക്രീനില്‍ എത്തുന്നത്. തുടര്‍ന്ന് ബിഗ് ബോസ് തെലുഗിലും പങ്കെടുത്തിട്ടുണ്ട്. ഡി.ജെ ധ്രുവജനാര്‍ദ്ദനം, ദമ്മു, രാജാ ഗ്രേറ്റ് സംഘം തുടങ്ങിയ ചിത്രങ്ങളിൽ ഹരി വേഷമിട്ടിട്ടുണ്ട്.
https://www.facebook.com/Malayalivartha
























