എസ്എന്‍ഡിപി യോഗത്തിനോട് കൂറ് പുലര്‍ത്തുന്നവര്‍ക്ക് വോട്ടെന്ന സമദൂര നിലപാട് പ്രഖ്യാപിച്ച് വെള്ളാപള്ളി നടേശന്‍

എസ്എന്‍ഡിപി യോഗത്തിനോട് കൂറ് പുലര്‍ത്തുന്നവര്‍ക്ക് വോട്ടെന്ന സമദൂര നിലപാട് പ്രഖ്യാപിച്ച് വെള്ളാപള്ളി നടേശന്‍. മൂന്ന് മുന്നണികള്‍ക്കും പ്രതീക്ഷ നല്‍കുന്ന നിലപാടാണ് വെള്ളാപ്പള്ളി സ്വീകരിച്ചതെന്ന് തോന്നുമെങ്കിലും അത് പ്രതീക്ഷ നല്‍കുന്നത് എല്‍ ഡിഎഫി നാണ്. എസ്എന്‍ഡിപി പ്രവര്‍ത്തകരില്‍ ബഹുഭൂരിപക്ഷവും സിപിഎം അനുഭാവികളാണ്. അതുകൊണ്ട് തന്നെ എസ്എന്‍ഡിപി നിലപാട് തങ്ങള്‍ക്ക് അനുകൂലമായി മാറുമെന്നാണ് എല്‍ഡിഎഫിന്റെ പ്രതീക്ഷ. എന്നാല്‍ ബിജെപിയെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ സാഹചര്യം ഇപ്പോഴില്ലെന്ന് നേതൃത്വം തിരിച്ചറിയുന്നുണ്ട്.
ബിഡിജെഎസ്സ് നിസഹകരണം പ്രഖ്യാപിക്കുകയും എസ്എന്‍ഡിപി സമദൂരം പ്രഖ്യാപിക്കുകയും ചെയ്തത് തങ്ങളുടെ വോട്ടില്‍ കാര്യമായ വിള്ളല്‍ വീഴ്ത്തുമെന്ന് ബിജെപി തിരിച്ചറിയുന്നുണ്ട്. എന്നാല്‍ തങ്ങള്‍ക്ക് എസ്എന്‍ഡിപി യോഗവുമായി നല്ല അടുപ്പമാണുള്ളതെന്ന് ബിജെപി നേതാക്കള്‍ അവകാശപെടുന്നു. അതേസമയം യുഡിഎഫ് ആകെ കഴിഞ്ഞ തെരഞ്ഞെടുപ്പിലെ സാഹചര്യമല്ല ഇപ്പോഴുള്ളതെന്ന് തിരിച്ചറിയുന്നു . എസ്എന്‍ഡിപി യുടെ രാഷ്ട്രീയ പാര്‍ട്ടിയായ ബിഡിജെഎസ്സ് ബിജെപിയോട് പ്രഖ്യാപിച്ച നിസഹകരണത്തില്‍ അവര്‍ക്കും പ്രതീക്ഷയുണ്ട്. ബിഡിജെഎസ് വോട്ടുകളായി പോയത് എസ്എന്‍ഡിപിയിലെ കോൺഗ്രസ്സ് അനുകൂല വോട്ടുകളാണെും സംഘടനയിലെ സിപിഎം വോട്ടുകള്‍ക്ക് മാറ്റമുണ്ടായിട്ടില്ലെന്നും കണക്കുകള്‍ ഉദ്ധരിച്ച് യുഡിഎഫ് നേതാക്കള്‍ അവകാശപെടുന്നു.
എന്നാല്‍ ഇപ്പോള്‍ വെള്ളാപ്പള്ളി നടേശന്‍ പ്രഖ്യാപിച്ച നിലപാട് എത്രമാത്രം തങ്ങളെ സഹായിക്കുമെന്ന് യുഡിഎഫിന് നിശ്ചയമില്ല.എന്തായാലും കെഎം മാണിയുടെ കേരളാ കോൺഗ്രസ്സ് പൂര്‍ണ്ണമായും പിന്‍തുണ പ്രഖ്യാപിച്ചത് ഗുണം ചെയ്യുമെന്നും ഒപ്പം തങ്ങള്‍ക്ക് കഴിഞ്ഞ തവണ ലഭിക്കാതെ പോയ എസ്എന്‍ഡിപി വോട്ടുകളും ഇക്കുറി ലഭിക്കുമെന്നുമാണ് യുഡിഎഫിന്റെ പ്രതീക്ഷ.
https://www.facebook.com/Malayalivartha

























