ബാല്‍ക്കണിയില്‍ നിന്നു വീണ് പത്തുവയസ്സുകാരിക്ക് ദാരുണാന്ത്യം

അഞ്ചാംനിലയുടെ മുകളില്‍ നിന്ന് വീണ് പത്തുവയസ്സുകാരി മരിച്ചു. അജ്മാനിലെ അല്‍ ജുര്‍ഫിലെ ഫഌറ്റിലാണു സംഭവം. സംഭവസമയത്ത് പെണ്‍കുട്ടി മാത്രമെ വീട്ടില്‍ ഉണ്ടായിരുന്നുള്ളു. അപകടസമയം ബാല്‍ക്കണിയില്‍ മറ്റാരുടെയും സാന്നിധ്യം ഉണ്ടായിരുന്നില്ല എന്നും കണ്ടെത്തി. കുട്ടി ബാല്‍ക്കണിയില്‍ നിന്നു വീഴുമ്പോള്‍ മാതാപിതാക്കള്‍ ഷോപ്പിങ്ങിനു പോയതായിരുന്നു.
ഷോപ്പിങ്ങ് കഴിഞ്ഞ്‌വീട്ടിലെത്തിയ മാതാപിതാക്കളെ കാത്തിരുന്നതു മകളുടെ മരണവാര്‍ത്തയായിരുന്നു. കുട്ടി താഴെ വീണ് ഉടനെ തന്നെ വിദഗ്ധ സംഘം സ്ഥലതെത്തി കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചു എങ്കിലും പെണ്‍കുട്ടി മരിക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തി രണ്ടു മണിക്കൂര്‍ പിന്നീട്ടപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു. ഷെയ്ഖ് ബിന്‍ സയിദ് സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ് മരിച്ച അല്‍ അനൂദ്.
https://www.facebook.com/Malayalivartha

























