ഡി കെ ശിവകുമാറിനെ പി സി സി അധ്യക്ഷനാക്കാനൊരുങ്ങി കോൺഗ്രസ്സ്; അടുത്ത തെരഞ്ഞെടുപ്പില്‍ കര്‍ണ്ണാടകയില്‍ ജെഡിഎസു മായി സഖ്യത്തില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് മുഴുവന്‍ സീറ്റുകളിലും വിജയമാണ് ലക്ഷ്യമിടുന്നത്

ഡികെ ശിവകുമാറിനെ കര്‍ണ്ണാടക പിസിസി അധ്യക്ഷനാക്കാനൊരുങ്ങി കോണ്‍ഗ്രസ് ഹൈക്കമാന്റ്.കോണ്‍ഗ്രസ് ഹൈക്കമാന്റിനെ സംബന്ധിച്ചടുത്തോളം അടുത്ത പാര്‍ലെമെന്റ് തെരഞ്ഞെടുപ്പ് നിര്‍ണ്ണായകമാണ് .കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കര്‍ണ്ണാടകയില്‍ ബിജെപിയാണ് കൂടുതല്‍ സീറ്റുകള്‍ സ്വന്തമാക്കിയത്. എന്നാല്‍ അടുത്ത തെരഞ്ഞെടുപ്പില്‍ കര്‍ണ്ണാടകയില്‍ ജെഡിഎസു മായി സഖ്യത്തില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് മുഴുവന്‍ സീറ്റുകളിലും വിജയമാണ് ലക്ഷ്യമിടുന്നത്. അതുകൊണ്ട് തന്നെ കൂടുതല്‍ കരുത്തുറ്റ നേതൃത്വമാണ് സംസ്ഥാനത്തിന് വേണ്ടതെന്ന് ഹൈക്കമാന്റ് തിരിച്ചറിയുന്നുണ്ട്.
ജി പരമേശ്വര ഉപമുഖ്യമന്ത്രിയായ സാഹചര്യത്തില്‍ പുതിയ പിസിസി അധ്യക്ഷനെ കണ്ടെത്തുന്നതിനാണ് കോണ്‍ഗ്രസ് തയ്യാറെടുക്കുന്നത്. പിസിസി അധ്യക്ഷനെ സംബന്ധിച്ച ആലോചന ഡികെ ശിവകുമാറിലേക്ക് എത്തുന്നതിനാണ് സാധ്യത. ജെഡിഎസുമായുള്ള സഖ്യം മുന്നോട്ട് കൊണ്ട് പോകുന്നതിനും കൂട്ടുകക്ഷി മന്ത്രിസഭയുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനും ഡികെ ശിവകുമാറിന് കഴിയുമെന്നാണ് ഹൈക്കമാന്റിന്റെ വിലയിരുത്തല്‍.
എന്നാല്‍ ഡികെ ശിവകുമാറിന് മന്ത്രിസ്ഥാനം നല്‍കണമെന്ന ആവശ്യവും ശക്തമാണ്. അതുകൊണ്ട് തന്നെ ഹൈക്കമാന്റിന് സംബന്ധിച്ചടുത്തോളം ശിവകുമാറിന് സുപ്രധാനമായ വകുപ്പ് തന്നെ കണ്ടെത്തി നല്‍കണം. ജെഡിഎസു മായുള്ള സഖ്യത്തിന് കോണ്‍ഗ്രസ് ഹൈക്കമാന്റ് തയ്യാറായത് മുതല്‍ എംഎല്‍എ മാരെ ബിജെപി തട്ടിയെടുക്കുന്നതിനെ പ്രതിരോധിച്ച് രംഗത്തുണ്ടായിരുന്നത് ശിവകുമാറാണ്. ബംഗലൂരുവിലും പിന്നീട് ഹൈദരാബാദിലും എംഎല്‍എ മാര്‍ക്ക് റിസോര്‍ട്ട് വാസമൊരുക്കിയതും ഡികെ ശിവകുമാറിന്റെ നേതൃത്വത്തിലാണ്.
https://www.facebook.com/Malayalivartha



























