വരള്‍ച്ചയെ നേരിടാൻ യാഗങ്ങള്‍ നടത്തി മഴപെയ്യിക്കാനൊരുങ്ങി ബിജെപി സർക്കാർ ; സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളിലായി പര്‍ജന്യ യാഗങ്ങള്‍ നടത്തും

കടുത്ത വരള്‍ച്ച നേരിട്ടുകൊണ്ടിരിക്കുന്ന ഗുജാറത്ത് അതിനെ നേരിടാനായി വ്യത്യസ്ത മാര്‍ഗം തേടുകയാണ്. 41 യാഗങ്ങള്‍ നടത്തി മഴ പെയിക്കാനാണ് ഗുജറാത്ത് സര്‍ക്കാര്‍ തീരുമാനം. ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് സര്‍ക്കാര്‍ ഇതു സംബന്ധിച്ച തീരുമാനമെടുത്തത്.
മഴ, ജല ദൈവങ്ങളായ ഇന്ദ്രന്‍, വരുണന്‍ എന്നിവരെ പ്രസാദിപ്പിക്കാന്‍ ഈ മാസം 31 ന് സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളിലായി പര്‍ജന്യ യാഗങ്ങള്‍ നടത്തും. 33 ജില്ലകളിലും എട്ടു പ്രധാന നഗരങ്ങളിലുമാണ് യാഗങ്ങള്‍ നടത്തുക. ഗുജറാത്ത് സര്‍ക്കാരിന്റെ ജലസംരക്ഷണ പദ്ധതിയായ സുജലാം സുഫലാം ജല്‍ അഭിയാന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് യാഗം നടത്തുന്നത്. സര്‍ക്കാര്‍ നടത്തുന്ന യാഗങ്ങളിലും പൊതു യോഗങ്ങളിലും മുഖ്യമന്ത്രി വിജയ് രൂപാണിയും മറ്റും മന്ത്രിമാരും പങ്കെടുക്കും.
https://www.facebook.com/Malayalivartha



























