ഇന്ത്യൻ നായകന്റെ വെല്ലുവിളി ഏറ്റെടുത്ത് ഇന്ത്യൻ പ്രധാനമന്ത്രി ; വിരാട് കോഹ്ലിയുടെ വെല്ലുവിളിക്ക് മറുപടിയായി ഫിറ്റ്നസ് വീഡിയോ ഉടന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കും

ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ വിരാട് കോഹ്ലിയുടെ വെല്ലുവിളി താന്‍ ഏറ്റെടുക്കുന്നതായി പ്രധാന നരേന്ദ്ര മോദി. ഫിറ്റ്നസ് ചാലഞ്ചിന്റെ ഭാഗമായാണ് വെല്ലുവിളി. ഫിറ്റ്‌നസ് ചാലഞ്ചിന് വിരാട് മൂന്നു പേരെ ട്വിറ്ററിലൂടെ വെല്ലുവിളിചിരുന്നു അതിൽ ഒരാൾ ഇന്ത്യൻ പ്രധാനമന്ത്രി മോദിയാണ്.
ട്വിറ്ററിലാണ് മോദി ചലഞ്ചിനെപ്പറ്റിയുള്ള ഇക്കാര്യം അറിയിച്ചത്. ഉടന്‍ തന്നെ തന്റെ ഫിറ്റ്നസ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുമെന്ന് മോദി അറിയിച്ചു. മുൻപ് വിരാട് കോഹ്ലി 20 സ്പൈഡര്‍ പ്ലാങ്ക് ചെയ്യുന്ന വീഡിയോ ട്വിറ്ററില്‍ പങ്കുവച്ചിരുന്നു. ഫിറ്റ്‌നസ് ചാലഞ്ചിന് വിരാട് മൂന്നു പേരെ ട്വിറ്ററിലൂടെ വെല്ലുവിളിക്കുകയും ചെയ്തു. ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്‌ക ശര്‍മ്മ, സഹതാരം എം എസ് ധോണി, പ്രധാനമന്ത്രി മോദി എന്നിവരെയാണ് താരം വെല്ലുവിളിച്ചത്.

കേന്ദ്രമന്ത്രി രാജ്യവര്‍ധന്‍ റാത്തോഡാണ് ഈ ഫിറ്റ്നസ് ചാലഞ്ചിന് തുടക്കമിട്ടത്. പുഷ് അപ്പ് ചെയുന്ന വീഡിയോ സഹിതമായിരുന്നു റാത്തോഡിന്റെ വെല്ലുവിളി. കോഹ്ലി, സൈന നെഹ്വാള്‍, ഹൃത്വിക്ക് റോഷന്‍ എന്നിവരാണ് അദ്ദേഹം വെല്ലുവിളിച്ചത്.

ഹൃത്വിക്കും ഈ വെല്ലുവിളി ഏറ്റെടുത്തിരുന്നു. സോഷ്യല്‍ മീഡയയില്‍ ഹൃത്വിക്ക് സൈക്കിംഗ് നടത്തുന്ന വീഡിയോ ഇതിന്റെ ഭാഗമായിട്ട് പങ്കുവച്ചിരുന്നു.

https://www.facebook.com/Malayalivartha



























