കിം കര്‍ദഷ്യാന്റെ ഭര്‍ത്താവ് കന്യെ വെസ്റ്റ് പറയുന്നു മൂന്നു കോടി ഇരുപത് ലക്ഷം ആലിംഗനങ്ങള്‍ കൊടുത്തയാളാണ് അമൃതാനന്ദമയി; പോസ്റ്റിന്റെ പൊരുൾ തേടി ആരാധകരും

മാതാ അമൃതാനന്ദമയിയുടെ ആലിംഗനത്തെക്കുറിച്ച് റാപ് ഗായകനായ കന്യെ വെസ്റ്റിന്റെ തുറന്നു പറച്ചില്‍. ട്വിറ്ററിലാണ് ലോകപ്രശസ്ത ഗായകനായ കന്യെ വെസ്റ്റ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്. ചിലപ്പോള്‍ നമുക്കെല്ലാവര്‍ക്കും ആലിംഗനങ്ങള്‍ ആവശ്യമാണെന്ന് വെസ്റ്റ് ആദ്യം ട്വീറ്റ് ചെയ്തു.
പിന്നാലെ മൂന്നു കോടി ഇരുപതു ലക്ഷം ആലിംഗനങ്ങള്‍ കൊടുത്തയാളാണ് അമ്മ മാതായെന്ന് എഴുതി അമൃതാനന്ദമയിയുടെ ചിത്രം സഹിതം അദ്ദേഹം ട്വീറ്റ് ചെയ്തു. രാഹുല്‍ ഈശ്വര്‍ ഉള്‍പ്പടെ ഒട്ടേറെ ആളുകളാണ് ഈ ട്വീറ്റ് റീട്വീറ്റ് ചെയ്യുകയും തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്തത്.
എന്നാല്‍ ഏതു സാഹചര്യത്തിലാണ് ഇത്തരത്തിലൊരു ട്വീറ്റ് അദ്ദേഹം ചെയ്തതെന്ന് അറിയില്ല. 21 ഗ്രാമി പുരസ്‌കാരങ്ങള്‍ നേടിയ വെസ്റ്റ് ഹോളിവുഡ് മോഡലായ കിം കര്‍ദഷ്യാന്റെ ഭര്‍ത്താവാണ്. ഒരുപാട് സൂപ്പര്‍ഹിറ്റ് ഗാനങ്ങള്‍ക്കു പിന്നില്‍ പ്രവര്‍ത്തിച്ച അദ്ദേഹത്തിന്റെ അടുത്ത കാലത്തിറങ്ങിയ സൃഷ്ടികള്‍ വേണ്ട വിധത്തില്‍ ശ്രദ്ധിക്കപ്പെട്ടിട്ടില്ല.
https://www.facebook.com/Malayalivartha



























