Widgets Magazine
06
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എല്ലാം നിരീക്ഷിച്ച് തരൂര്‍; കേസ് നിലനില്‍ക്കില്ലെന്ന പ്രതീക്ഷയില്‍ അഭിഭാഷകസംഘം; അടുത്ത തവണ കേസ് പരിഗണിക്കുമ്പോള്‍ പ്രധാനപ്പെട്ട മൂന്ന് സാധ്യതള്‍; വിടാതെ സുബ്രഹ്മണ്യന്‍ സ്വാമി

24 MAY 2018 06:07 PM IST
മലയാളി വാര്‍ത്ത

More Stories...

വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയയുടെ ആദ്യ ഘട്ടത്തിന് ശേഷം മൂന്ന് സംസ്ഥാനങ്ങളിലെ കരട് വോട്ടർ പട്ടിക പുറത്തിറക്കി

സഹകരണം കൂടുതൽ ശക്തമാക്കുക ലക്ഷ്യം.... ഇന്ന് ​ ​മു​ത​ൽ​ 11​ ​വ​രെ​ ​നീ​ളു​ന്ന​ ​ഇ​ന്തോ​നേ​ഷ്യ,​ ​ഓ​സ്ട്രേ​ലി​യ,​ ​ന്യൂ​സി​ലാ​ൻ​ഡ് ​സ​ന്ദ​ർ​ശ​ന​ത്തി​നാ​യി​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​ ​മോ​ദി​ ​ഇ​ന്ന് ​പു​റ​പ്പെ​ടും...​

വിവാഹം കഴിഞ്ഞ് മൂന്ന് മാസം തികയുന്നതിന് മുൻപ് ഡൽഹിയിൽ നവവധു കെട്ടിടത്തിന് മുകളിൽനിന്ന് വീണ് മരിച്ച സംഭവത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം

ഡൽഹിയിലെ നജഫ്ഗഡിൽ കുടുംബതർക്കത്തിനിടെ ഭാര്യയെ അടുക്കളയിലെ തവ (ചട്ടി) കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം ഭർത്താവ് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി

എംബാം ചെയ്യാതെ തലയറ്റ് ഖമേനി ഫ്രീസറിൽ...! ഇറാനിൽ 3000 പേർ പിടഞ്ഞ് മരിക്കും..പ്രവചനം ഇങ്ങനെ

കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍ ഉള്‍പ്പെട്ട സുനന്ദ പുഷ്‌കര്‍ ആത്മഹത്യാകേസ് പരിഗണിക്കുന്നത് ഡല്‍ഹി പട്യാല കോടതി പ്രത്യേക കോടതിയിലേക്ക് മാറ്റി. അഡീഷണല്‍ ചീഫ് മെട്രോ പൊളിറ്റന്‍ കോടതിയാണ് ഇനി കേസ് പരിഗണിക്കുക. ജനപ്രതിനിധികള്‍ക്കെതിരായ കേസുകള്‍ പരിഗണിക്കുന്ന അതിവേഗ കോടതിയാണിത്. ഈ മാസം 28ന് കേസ് പരിഗണിക്കും.

സുനന്ദ പുഷ്‌കറിന്റെ മരണത്തില്‍ ഭര്‍ത്താവും എംപിയുമായ ശശി തരൂരിനെ പ്രതിയാക്കിയാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. മരണം ആത്മഹത്യയാണെന്ന് പറയുന്ന കുറ്റപത്രത്തില്‍ തരൂരിനെതിരെ ആത്മഹത്യാ പ്രേരണ, ഗാര്‍ഹിക പീഡനം എന്നീ വകുപ്പുകളാണ് ചുമത്തിയത്. അവിശ്വസനീയവും അപഹാസ്യവുമാണ് പൊലീസ് നടപടിയെന്നായിരുന്നു ശശി തരൂരിന്റെ പ്രതികരണം.

അതേസമയം ശശി തരൂരിന്റെ അഭിഭാഷകന്‍ അഡ്വ: വികാസ് പാഹ്വ കേസ് നടപടികള്‍ നിരീക്ഷിക്കാന്‍ വ്യാഴാഴ്ച കോടതിയിലെത്തി. തരൂരിന് കോടതി ഇതുവരെയും നോട്ടീസ് അയച്ചിട്ടില്ലാത്തതിനാല്‍ ഔദ്യോഗികമായി ഹാജരാകണ്ട സാഹചര്യം ഇല്ല. തരൂരിന് എതിരെയായ ആത്മഹത്യാ പ്രേരണക്കുറ്റം തെളിയിക്കാന്‍ ആത്മഹത്യ കുറിപ്പോ സുനന്ദയുടെ കുടുംബത്തിന്റെ മൊഴിയോ ഇല്ലാത്തത്തിനാല്‍ കേസ് നിലനില്‍ക്കില്ലെന്നാണ് ഇവരുടെ പ്രതീക്ഷ. കുറ്റപത്രം അംഗീകരിച്ചു കോടതി വാറണ്ട് അയച്ചാല്‍ തന്നെ ജാമ്യം ലഭിക്കുമെന്നാണ് കണക്കുകൂട്ടല്‍. അന്വേഷണവുമായി സഹകരിച്ച, അന്വേഷണ ഘട്ടത്തില്‍ പൊലീസ് അറസ്റ്റ് ചെയ്യാത്തയാള്‍ക്ക് ജാമ്യം നല്‍കുന്ന കീഴ്വഴക്കമാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്.


എന്നാല്‍ അഡീഷണല്‍ മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതി കേസ് പരിഗണിക്കുമ്പോള്‍ പ്രധാനമായും മൂന്ന് സാധ്യതകളാണ് നിയമവൃത്തങ്ങള്‍ പ്രതീക്ഷിക്കുന്നത്. തരൂരിന് എതിരെ ആത്മഹത്യ പ്രേരണ, ഗാര്‍ഹിക പീഡനം എന്നീ കുറ്റങ്ങള്‍ ചുമത്തി സമര്‍പ്പിച്ച കുറ്റപത്രം കോടതി അംഗീകരിക്കാം. കുറ്റപത്രം അംഗീകരിക്കാതെ കൂടുതല്‍ അന്വേഷണത്തിനായി പൊലീസിനോട് കോടതിക്ക് ആവശ്യപ്പെടാം. അതുമല്ലെങ്കില്‍ കുറ്റപത്രം അംഗീകരിക്കാതിരിക്കാം. കുറ്റപത്രം അംഗീകരിച്ചാല്‍ തരൂരിന് അറസ്റ്റ് വാറണ്ടോ സമന്‍സോ അയയ്ക്കണമെന്ന് ഡല്‍ഹി പൊലീസ് കോടതിയോട് ആവശ്യപ്പെടും. വിവാഹം നടന്ന് എഴുവര്‍ഷത്തിനുള്ളില്‍ ഭാര്യ ആത്മഹത്യ ചെയ്താല്‍ പ്രഥമദൃഷ്ട്യ തെളിവുണ്ടെന്ന് ബോധ്യപ്പെട്ടാല്‍ മജിസ്‌ട്രേറ്റിന് ആരോപണവിധേയനെ വിളിപ്പിക്കാനുള്ള അധികാരം ഉപയോഗിക്കണമെന്നാകും പൊലീസിന്റെ വാദം.

അതേയമയം കേസ് നടപടികള്‍ നിരീക്ഷിക്കാന്‍ ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി ഇന്ന് കോടതിയില്‍ എത്തി. തരൂരിന് എതിരെ കൊലക്കുറ്റം തെളിവ് നശിപ്പിക്കല്‍ എന്നിവ ചുമത്താന്‍ കോടതിയില്‍ അപേക്ഷ നല്‍കുമെന്ന് സ്വാമി പറഞ്ഞു. സുനന്ദയുടേത് കൊലപാതകമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ് ഐ ആര്‍. എന്നാല്‍ യുപിഎ സര്‍ക്കാര്‍ കാലയളവില്‍ നിര്‍ണായക തെളിവുകള്‍ നശിപ്പിക്കപ്പെട്ടുവെന്നാണ് സ്വാമിയുടെ ആരോപണം. മരണത്തെപ്പറ്റി പ്രത്യേകസംഘം അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് സ്വാമി നല്‍കിയ ഹര്‍ജി നേരത്തെ ഡല്‍ഹി ഹൈക്കോടതി തള്ളിയിരുന്നു. സ്വാമിയുടേത് രാഷ്ട്രീയ താല്പര്യ ഹര്‍ജിയാണെന്നായിരുന്നു കോടതിവിമര്‍ശനം. പിന്നീട് സ്വാമി നല്‍കിയ അപ്പീല്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൗദി കിഴക്കൻ പ്രവിശ്യയിലെ റാസ് അൽ ഖൈറിൽ ജോലിസ്ഥലത്തുണ്ടായ അപകടത്തിൽ ഇന്ത്യൻ യുവാവിന് ദാരുണാന്ത്യം  (11 minutes ago)

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ നാല് പേർ അറസ്റ്റിൽ  (43 minutes ago)

സംസ്ഥാനത്ത് വീണ്ടും അവയവദാനം... തിരുനെൽവേലി സ്വദേശിയായ ഏഴുവയസുകാരനാണ് അഞ്ചു പേർക്ക് പുതുജീവനേകുന്നത്  (51 minutes ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ്...പവന് 80 രൂപയുടെ കുറവ്  (1 hour ago)

വെങ്ങാനൂരിൽ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ 70 പവൻ സ്വർണം നഷ്‌ടപ്പെട്ട മനോവിഷമത്തിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച രണ്ടാമത്തെ യുവതിയും മരിച്ചു...  (1 hour ago)

പി.എസ്.സി അംഗങ്ങളുടെ ശമ്പളം വെട്ടിക്കുറയ്ക്കണം: ചെറിയാൻ ഫിലിപ്പ്  (2 hours ago)

വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയയുടെ ആദ്യ ഘട്ടത്തിന് ശേഷം മൂന്ന് സംസ്ഥാനങ്ങളിലെ കരട് വോട്ടർ പട്ടിക പുറത്തിറക്കി  (2 hours ago)

കണ്ണാടിയിൽ പ്രതിഫലിക്കുന്നതുപോലെ അക്ഷരങ്ങളെ തിരിച്ചും മറിച്ചും എഴുതുന്നതിൽ വിദഗ്ധനായിരുന്ന ആയത്തുപടി പള്ളിക്കരക്കാരൻ പി.പി. റാഫേൽ അന്തരിച്ചു....  (2 hours ago)

മലയാളി യുവാവ് ദുബായിൽ അന്തരിച്ചു...  (2 hours ago)

ശക്തമായ മഴ... മുംബൈ-പുനെ റെയിൽവേ റൂട്ടിൽ മണ്ണിടിച്ചിൽ... ട്രെയിൻ ഗതാഗതം പൂർണ്ണമായും തടസപ്പെട്ടു, നിരവധി ട്രെയിനുകൾ റദ്ദാക്കി  (2 hours ago)

സങ്കടക്കാഴ്ചയായി... വഴിയാത്രക്കാരന്റെ ബാഗിൽ തട്ടി റോഡിലേക്ക് മറിഞ്ഞുവീണ സ്‌കൂട്ടർ യാത്രിക ആംബുലൻസ് കയറി മരിച്ചു  (2 hours ago)

കേരളത്തിലും കൂട്ടക്കരച്ചിൽ... ബ്രസീലിന്റെ പരാജയം ഉൾക്കൊള്ളാതെ ആരാധകർ, വിരമിക്കൽ പ്രഖ്യാപിച്ച് നെയ്മാർ; ബ്രസീൽ പുറത്തായതിനു പിന്നാലെ ‘സുൽത്താനും’ പടിയിറങ്ങി  (2 hours ago)

കനത്തമഴയിൽ മണ്ണിടിച്ചിലിന് സാധ്യത...കർണാടകത്തിലെ ട്രെക്കിങ് കേന്ദ്രങ്ങളിൽ വീണ്ടും നിയന്ത്രണം  (3 hours ago)

പോത്തുണ്ടി നെന്മാറ ഇരട്ടക്കൊലക്കേസ്.... ചെന്താമരയുടെ ശിക്ഷാവിധി പറയുന്നത് മാറ്റി  (4 hours ago)

സംസ്ഥാനത്ത് ഇന്നു മുതല്‍ മഴ ശക്തമാകുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്...  (4 hours ago)

Malayali Vartha Recommends