ഇന്ത്യന്‍ വ്യോമസേന വിമാനവും ഇന്‍ഡിഗോ വിമാനവും തമ്മില്‍ നേര്‍ക്കുനേര്‍... കൂട്ടിയിടി ഒഴിവായത് തലനാരിഴയ്ക്ക്

ഇന്‍ഡിഗോ വിമാനവും ഇന്ത്യന്‍ വ്യോമസേന വിമാനവും തമ്മില്‍ ആകാശത്ത് നേര്‍ക്കുനേര്‍ കൂട്ടിയിടി ഒഴിവായത് തലനാരിഴയ്ക്ക്. ഇന്‍ഡിഗോ പൈലറ്റ് വിമാനം സുരക്ഷിതമായ അകലത്തിലേയ്ക്ക് ഉയര്‍ത്തിയതാണ് അപകടം ഒഴിവാകാന്‍ കാരണമായത്. ചെന്നൈയില്‍ കഴിഞ്ഞ തിങ്കളാഴ്ച രാത്രി 9.49 ന് ആയിരുന്നു സംഭവമുണ്ടായത്.
രണ്ടു വിമാനങ്ങളും 300 അടി അകലത്തിലാണ് പറന്നുമാറിയത്. കോക്പിറ്റിലെ ഓട്ടോജനറേറ്റഡ് സംവിധാനം സന്ദേശം നല്‍കിയതോടെ പൈലറ്റ് അപകടം ഒഴിവാക്കുകയായിരുന്നു. ഇന്‍ഡിഗോ സംഭവം സ്ഥിരീകരിച്ചു. എന്നാല്‍ വ്യോമസേന ഇക്കാര്യം സ്ഥിരീകരിക്കാന്‍ തയാറായിട്ടില്ല.
https://www.facebook.com/Malayalivartha



























