വിശ്വാസ വോട്ടെടുപ്പിന് തൊട്ടു മുമ്പ് യെദ്യൂരപ്പ രാജിവച്ച് തടിയൂരി; കർണ്ണാടകയിൽ ഇന്ന് കുമാരസ്വാമി വിശ്വാസം തേടുന്നു

വിശ്വാസ വോട്ടെടുപ്പിന് തൊട്ടു മുമ്പ് യെദി രൂപ്പ രാജിവച്ച് തടിയൂരിയതിനു ശേഷം കർണാടകത്തിൽ ഇന്ന് മറ്റൊരു വിശ്വാസ വോട്ടെടുപ്പ് നടക്കും. ഇന്ന് ഉച്ചക്ക് നടക്കുന്ന സ്പീക്കർ തെരഞ്ഞെടുപ്പിന് ശേഷം കുമാരസ്വാമി സർക്കാർ വിശ്വാസ വോട്ടു തേടിയിറങ്ങും.കെ.ആർ രമേശ് കുമാറാണ് കോൺഗ്രസ്സിന്റെ സ്ഥാനാർത്ഥി.മുതിർന്ന എം.എൽ.എ എസ് സുരേഷ് കുമാറാണ് ബി.ജെ.പി സ്ഥാനാർത്ഥി.
117 അംഗങ്ങളുടെ പിന്തുണയുള്ള കോൺഗ്രസ്സ് - ജെഡിഎസ് സഖ്യത്തിന് കാര്യമായ ആശങ്കയില്ല. 104 അംഗങ്ങളാണ് ബി.ജെ.പിയെ പിന്തുണക്കുന്നത്. കർണ്ണാടകത്തിലെ രാഷ്ട്രീയ നാടകത്തിന്റെ തുടക്കത്തിൽ റിസോർട്ടിൽ കുടുങ്ങിയ കോൺഗ്രസ്സ് എം.എൽ.എമാർക്ക് വിശ്വാസ വോട്ടെടുപ്പിലുടെയേ മോചനം ലഭിക്കു. അവസാന നിമിഷം വേണമെങ്കിലും എം.എൽ.എമാരെ മറുകണ്ടം ചാടിക്കാൻ ബി.ജെ.പി ശ്രമിക്കുമെന്ന് ഭയന്നു കൂടിയാണ് കോൺഗ്രസ്സ് സാമാജികരെ നഗരത്തിലെ പ്രസിദ്ധമായ ഹിൽട്ടൺ എംബസി ഗോൾഫ് ലിങ്ക്സിൽ താമസിപ്പിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha



























