2019ല്‍ വീണ്ടും മോദി സര്‍ക്കാര്‍... അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്‌സഭ തിരഞ്ഞെടുപ്പിന് തങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞെന്ന സൂചന നല്‍കി ബി.ജെ.പി

നിര്‍മ്മലമായ ലക്ഷ്യം ശരിയായ വികസനം, 2019ല്‍ വീണ്ടും മോദി സര്‍ക്കാര്‍ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്‌സഭ തിരഞ്ഞെടുപ്പിന് തങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞെന്ന സൂചന നല്‍കി പുതിയ മുദ്രാവാക്യം ബി.ജെ.പി പുറത്തിറക്കി.
ഭരണ ചക്രത്തില്‍ നാല് വര്‍ഷം പൂര്‍ത്തിയാക്കുന്ന മോദി സര്‍ക്കാര്‍ വികസനം എന്നതിലുപരി അഴിമതി വിരുദ്ധ പ്രതിച്ഛായയില്‍ ഊന്നിയ പ്രചരണത്തിനാണ് ഇത്തവണ ഊന്നല്‍ കൊടുക്കാന്‍ പോകുന്നത്. കഴിഞ്ഞ വര്‍ഷം ആബ് കി ബാര്‍ മോദി സര്‍ക്കാര്‍ (ഇത്തവണ മോദി സര്‍ക്കാര്‍) എന്ന ടാഗ് ലൈനായിരുന്നു ബി.ജെ.പിയെ വിജയിപ്പിച്ച സൂത്രവാക്യം. നാളെ ഒഡീഷയില്‍ സംഘടിപ്പിച്ചിട്ടുള്ള പരിപാടിയില്‍ കഴിഞ്ഞ നാല് വര്‍ഷത്തെ തന്റെ ഭരണ നേട്ടങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പൊതുജനത്തിന് മുന്നില്‍ അവതരിപ്പിക്കും.
അതേസമയം, ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത് ഷാ വാര്‍ത്താ സമ്മേളനവും വിളിച്ചിട്ടുണ്ട്. പാര്‍ട്ടിയുടെ മുന്നോട്ടുള്ള നയപരിപാടികള്‍ അവതരിപ്പിക്കുകയാണ് ലക്ഷ്യം. കൂടാതെ എന്‍.ഡി.എ സര്‍ക്കാര്‍ അവതരിപ്പിച്ച വികസന പദ്ധതികള്‍ അടങ്ങുന്ന മൂന്ന് മിനിട്ട് ദൈര്‍ഘ്യമുള്ള വീഡിയോയയും ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ പുറത്തിറക്കും.
48 മാസത്തെ മോദിയുടെ പ്രവര്‍ത്തന വിജയങ്ങള്‍ കഴിഞ്ഞ 48 വര്‍ഷത്തെ ഇന്ത്യയുടെ വികസന ചരിത്രവുമായി ബന്ധിപ്പിച്ചുകൊണ്ടുള്ള താരതമ്യത്തിനാണ് ബി.ജെ.പി ഒരുങ്ങുന്നത്. ഗ്രാമങ്ങളിലെ വൈദ്യുതി വല്‍കരണം, പാചകവാതക വിതരണം തുടങ്ങി ബുള്ളറ്റ് ട്രെയിന്‍ പദ്ധതി വരെ ഇതില്‍ ഉള്‍പ്പെടും. മുംബയ് അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ കോറിഡോര്‍ പദ്ധതി സര്‍ക്കാരിന്റെ ഏറ്റവും വലിയ വികസന നേട്ടമായാണ് ബി.ജെ.പി നേതൃത്വം വിലയിരുത്തപ്പെടുന്നത്.
https://www.facebook.com/Malayalivartha



























