ഭര്‍ത്താവുമായി അവിഹിതമെന്ന് സംശയം ; 17കാരി പെണ്‍കുട്ടിയുടെ കൈ യുവതി തിളച്ച എണ്ണയില്‍ മുക്കി

ഭര്‍ത്താവുമായി അവിഹിത ബന്ധമുണ്ടെന്ന സംശയത്തില്‍ 17കാരിയായ പെണ്‍കുട്ടിയുടെ കൈ യുവതി തിളച്ച എണ്ണയില്‍ മുക്കി. ഗുരുതരമായ പൊള്ളലേറ്റ പെണ്‍കുട്ടി രാജ്‌കോട്ടിലെ സിവില്‍ ആശുപത്രിയില്‍ ചികിത്സയിൽ. സംഭവത്തെ തുടര്‍ന്ന് യുവതിയെയും ഭർത്താവിനെയും പോലീസ് അറസ്റ്റ് ചെയ്തു.
ഗുജറാത്തിലെ രാജ്‌കോട്ട് ഭഗ് വതിപര ഏരിയയില്‍ ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം. 17കാരിയോട് ഭര്‍ത്താവിന് വഴിവിട്ട ബന്ധമുണ്ടെന്ന് സംശയിച്ച സുമന്‍ ഇക്കഴിഞ്ഞ ചൊവ്വാഴ്ച തന്റെ ഭര്‍ത്താവുമായി യാതൊരുവിധ ബന്ധവും ഇല്ലെന്ന് തെളിയിക്കാന്‍ പെണ്‍കുട്ടിയോട് തിളച്ച എണ്ണയില്‍ കൈ മുക്കാന്‍ ആവശ്യപ്പെട്ടു. എന്നാൽ അതിനു തയ്യാറാകാത്ത പെൺകുട്ടിയുടെ കൈ ബലമായി തിളച്ച എണ്ണയിൽ മുക്കുകയായിരുന്നു. ഉടന്‍ തന്നെ പെണ്‍കുട്ടിയെ മാതാപിതാക്കള്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു
സംഭവത്തില്‍ രാഹുലിനും പെള്ളലേറ്റിട്ടുണ്ട്. അടുത്തിടെ രാഹുല്‍ തന്നെ പീഡിപ്പിച്ചെന്ന ആരോപണം പെണ്‍കുട്ടി ഉന്നയിച്ചിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ യുവതിക്കും ഭര്‍ത്താവിനുമെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha


























