ആള്‍ക്കൂട്ട ആക്രമണത്തില്‍ നിന്നും മുസ്ലീം യുവാവിനെ രക്ഷിച്ച് സിഖ് പോലീസുകാരന്‍ ; സോഷ്യൽമീഡിയയിൽ വൈറലായി വിഡിയോ

ഉത്തരാഖണ്ഡില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ നിന്നും മുസ്ലീം യുവാവിനെ രക്ഷിക്കുന്ന സിഖ് പോലീസ് ഉദ്യോഗസ്ഥന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഗംഗന്ദീപ് സിങ് എന്ന പൊലീസ് ഓഫീസറാണ് സാമൂഹിക മാധ്യമങ്ങളില്‍ ഹിറോയായത്.
രാംനഗറിലെ ക്ഷേത്രത്തിനടുത്ത് സംഘര്‍ഷം നടക്കുന്നതായി ചൊവ്വാഴ്ച അദ്ദേഹത്തിന് വിവരം ലഭിക്കുകയായിരുന്നു. ഹിന്ദു പെണ്‍കുട്ടിക്കൊപ്പം കണ്ടതിന് ഒരു മുസ്ലീം യുവാവിനെ ജനക്കൂട്ടം ആക്രമിക്കുകയായിരുന്നു. രോഷാകുലരായ ജനക്കൂട്ടത്തില്‍ നിന്നും പോലീസ് ഉദ്യോഗസ്ഥന്‍ ഇയാളെ രക്ഷിച്ചെടുത്തു.
യുവാവിനെ ആള്‍ക്കൂട്ടം അടിക്കാന്‍ ശ്രമിച്ചപ്പോള്‍ ഗഗന്‍ദീപ് സിങ് സ്വന്തം ശരീരം പരിചയാക്കി സംരക്ഷിക്കുകയും ചെയ്തു. ഇതിനിടെ ജനക്കൂട്ടം പോലീസിനെതിരെ മുദ്രാവാക്യം മുഴക്കി. സംഘര്‍ഷ ഭരിതമായ സാഹചര്യത്തിലും പൊലിസുകാരന്‍ കാണിച്ച ധീരത സാമൂഹിക മാധ്യമങ്ങളില്‍ അഭിനന്ദനം ഏറ്റു വാങ്ങി. യുവാവിനെയും യുവതിയെയും പിന്നീട് പോലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി. യുവതിയെ പിന്നീട് മാതാപിതാക്കള്‍ക്കൊപ്പം വിട്ടയച്ചു.
https://www.facebook.com/Malayalivartha


























