ബി.ജെ.പി ഭ്രാന്തന്‍ കൊലയാളി ; യോഗി കപട നാട്യക്കാരനായ യു.പി മുഖ്യമന്ത്രി ; ദേവേന്ദ്ര ഫഡ്നാവീസിന്റെ പ്രസ്താവനയ്ക്ക് അതേനാണയത്തില്‍ മറുപടി നല്‍കി ശിവസേന

ശിവസേന വഞ്ചകരാണെന്ന മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവീസിന്റെ പ്രസ്താവനയ്ക്ക് അതേനാണയത്തില്‍ മറുപടി നല്‍കി ശിവസേന. ബി.ജെ.പി ഭ്രാന്തനായ കൊലയാളിയാണെന്നും എതിരെ വരുന്നവരെ ആരെയും കുത്തി മലര്‍ത്താന്‍ ബി.ജെ.പിക്ക് മടിയില്ലെന്നും ശിവസേന വ്യക്തമാക്കി. ശിവസേനയുടെ മുഖപത്രമായ സാംമ്നയില്‍ എഴുതിയ മുഖപ്രസംഗത്തിലാണ് ബി.ജെ,പിക്കെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചത്.
മറാത്ത പോരാളി ഛത്രപതി ശിവജിയുടെ പ്രതിമയില്‍ മാല ചാര്‍ത്തുന്പോള്‍ ചെരിപ്പ് അഴിക്കാതിരുന്ന ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെയും രൂക്ഷവിമര്‍ശനമാണ് ശിവസേന ഉന്നയിച്ചത്. മേയ് 28ന് പാല്‍ഗാറില്‍ പ്രചരണത്തിന് എത്തിയപ്പോഴായിരുന്നു സംഭവം. പല്‍ഗാറില്‍ പ്രചാരണത്തിനെത്തിയ കപട നാട്യക്കാരനായ യു.പി മുഖ്യമന്ത്രിയെന്നാണ് മുഖപ്രസംഗത്തില്‍ യോഗിയെ കുറിച്ച് എഴുതിയത്. ഛത്രപതിയുടെ ചരിത്രമെന്താണെന്ന് അവര്‍ക്കറിയില്ലെന്നുള്ളതിന്റെ ഉത്തമ ഉദാഹരണമാണിതെന്നും ശിവസേന കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha


























