ഇന്ന് നരേന്ദ്ര മോദി സര്‍ക്കാരിന്റെ നാലാം വാര്‍ഷികം ; കോണ്‍ഗ്രസിന് വഞ്ചനാ ദിനവും

നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ എത്തിയിട്ട് ഇന്ന് നാല് വർഷം തികയുന്നു . വാര്‍ഷികത്തോട് അനുബന്ധിച്ച് ഒറീസ്സയിലെ കട്ടക്കില്‍ നടക്കുന്ന പൊതു സമ്മേളനം നരേന്ദ്ര മോദി അഭിസംബോധന ചെയ്ത് സംസാരിക്കും. അതേസമയം മോഡി സർക്കാരിന്റെ നാലാം വാര്‍ഷിക ദിനം വഞ്ചന ദിനമായാണ് കോണ്‍ഗ്രസ് ആചരിക്കുന്നത്.
ഒറീസ്സയിലെ കട്ടക്കില്‍ ഇന്ന് നടക്കുന്ന പൊതു സമ്മേളനത്തില്‍ വന്‍ പ്രഖ്യാപനങ്ങള്‍ നടത്തി കൊണ്ടാകും നരേന്ദ്ര മോദി തന്റെ സര്‍ക്കാറിനെ അഞ്ചാം വര്‍ഷത്തിലേക്ക് നയിക്കുന്നത്. 21 ലോക്സഭാ മണ്ഡലങ്ങള്‍ ഉള്ള ഒറീസ ബിജെപിയെ സംബന്ധിച്ചിടുത്തോളം നിര്‍ണ്ണായകമാണ്. ഈ സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ വാര്‍ഷികത്തിന്റെ ഉദ്ഘാടനം ഒറീസ്സയില്‍ നടത്താന്‍ മോദി തെരെഞ്ഞെടുത്തത് എന്നാണ് സൂചന.
ബിജെപി ദേശിയ അധ്യക്ഷന്‍ അമിത് ഷാ ദില്ലിയില്‍ ഇന്ന് പ്രത്യേക വാര്‍ത്ത സമ്മേളനം വിളിച്ച് ചേര്‍ത്തിട്ടുണ്ട്. സര്‍ക്കാരിന്റെ നേട്ടങ്ങള്‍ വിശദീകരിച്ചുള്ള വീഡിയോ ഇന്ന് ഷാ പുറത്തിറക്കും.ലോക്സഭാ തെരെഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വീണ്ടും ഒരു തവണ കൂടി മോദി സര്‍ക്കാര്‍ എന്ന ടൈറ്റിലില്‍ ആണ് വീഡിയോ പുറത്ത് ഇറക്കുന്നത്. അതേസമയം സര്‍ക്കാരിന്റെ നാലാം വാര്‍ഷിക ദിനം വഞ്ചന ദിനമായി കോണ്‍ഗ്രസ് ആചരിക്കും.
https://www.facebook.com/Malayalivartha


























