കേരളത്തെ ഭീതിയിലാഴ്ത്തിയ നിപ്പ വൈറസ് പേടിയില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളും; കേരളത്തിന് പിന്നാലെ നിപ്പ ബീഹാറിലും ഉണ്ടായേക്കുമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ്

കേരളത്തെ ഭീതിയിലാഴ്ത്തിയ നിപ്പ വൈറസ് പേടിയില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളും. കേരളത്തിന് പിന്നാലെ നിപ്പ ബീഹാറിലും ഉണ്ടായേക്കുമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കി. സംസ്ഥാനത്ത് അതീവ ജാഗ്രത വേണമെന്നും ആരോഗ്യ വകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ബീഹാറില്‍ കൂടാതെ ഹിമാചല്‍പ്രദേശ്, രാജസ്ഥാന്‍ പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഹിമാചലിലെ സര്‍മോര്‍ ജില്ലയിലെ സ്‌കൂളില്‍ വവ്വാലുകള്‍ കൂട്ടത്തോടെ ചത്തതോടെയാണ് സംസ്ഥാനത്ത് വൈറസ് പേടി പടര്‍ന്നത്. ഇവയുടെ സാമ്പിളുകള്‍ വിദഗ്ദ്ധ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. എന്നാല്‍ ചൂട് കൊണ്ടാവാം ഇവ ചത്തതെന്നാണ് ആരോഗ്യവകുപ്പ് നല്‍കുന്ന മുന്നറിയിപ്പ്.
അതേസമയം, കേരളത്തെ ഭീതിയിലാഴ്ത്തിയ നിപ്പ വൈറസിന്റെ ഉറവിടം വവ്വാലല്ലെന്ന് കഴിഞ്ഞ ദിവസം വ്യക്തമായിരുന്നു. കേരളത്തില്‍ നിപ്പ സ്ഥിരീകരിച്ചത് മുതല്‍ ബംഗാളും കനത്ത ജാഗ്രതയിലാണ്. 2001ല്‍ നിപ്പ വൈറസ് ബാധയെ തുടര്‍ന്ന് 66 പേരാണ് വടക്കന്‍ ബംഗാളിലെ സിലിഗുഡി ജില്ലയില്‍ മരിച്ചത്. 2007ല്‍ അഞ്ചുപേരും മരിച്ചു.
https://www.facebook.com/Malayalivartha


























