പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ദേശീയ ഗാനത്തെയും സംബന്ധിച്ചുള്ള ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ കഴിയാതിരുന്ന യുവാവിനു ട്രെയിനിൽ സഹയാത്രികരുടെ മർദനം

പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ദേശീയ ഗാനത്തെയും സംബന്ധിച്ചുള്ള ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ കഴിയാതിരുന്ന യുവാവിനു ട്രെയിനിൽ സഹയാത്രികരുടെ മർദനം. പശ്ചിമബംഗാളിലെ മാൽഡയിലാണ് സംഭവം. ഹൗറയിൽനിന്നും മാൽഡയിലെ കാലിയചക്കിലേക്ക് യാത്ര ചെയ്യുകയായിരുന്ന അന്യസംസ്ഥാന തൊഴിലാളിക്കാണ് മർദനമേറ്റത്. ഇയാൾക്കൊപ്പം യാത്ര ചെയ്ത നാലു പേരാണ് ആക്രമിച്ചത്.
അക്രമികൾ ട്രെയിനിൽ യുവാവിനൊപ്പം ഇരുന്നയുടനെ നരേന്ദ്ര മോദി, മമത ബാനർജി എന്നിവരെക്കുറിച്ചും ദേശീയ ഗാനം സംബന്ധിച്ചും ചോദിച്ചു. എന്നാൽ യുവാവിനു മറുപടി പറയാൻ കഴിഞ്ഞില്ല. ഇതോടെ അക്രമികൾ യുവാവിനോട് മോശമായി പെരുമാറുകയായിരുന്നു. അക്രമി സംഘം ബാന്ദൽ സ്റ്റേഷനിൽ ഇറങ്ങുകയും ചെയ്തു.
വീഡിയോ കാണാം...
https://www.facebook.com/Malayalivartha


























