പട്ടിക വര്‍ഗ പട്ടികജാതി വിഭാഗങ്ങള്‍ അവരുടെ ദൈവമായി കാണുന്നത് ഡോ. ബി. ആര്‍ അംബേദ്കറെ; ലോകത്തിലെ ആദ്യ ആദിവാസി നേതാവ് ഹനുമാന്‍; അവകാശവാദവങ്ങളുമായി ബി.ജെ.പി എം.എല്‍.എ

ലോകത്തെ ആദ്യത്തെ ആദിവാസി നേതാവ് ഹനുമാനാണെന്ന അവകാശവാദവുമായി ബി.ജെ.പി എം.എല്‍.എ. രാജസ്ഥാനിലെ രാംഗഢ് എം.എല്‍.എ ഗ്യാന്‍ ദേവ് അഹൂജയാണ് രംഗത്തെത്തിയിരിക്കുന്നത്.
ശ്രീരാമനെ ചിത്രകൂടത്തില്‍ നിന്നും ദക്ഷിണ ഭാഗത്തേക്ക് വനവാസത്തിന് അയച്ചപ്പോഴാണ് ഹനുമാന്‍ തന്റെ ഗോത്രസേന രൂപീകരിച്ചതെന്നും ശ്രീരാമന്‍ അവര്‍ക്ക് പരിശീലനം നല്‍കിയിരുന്നുവെന്നും ഗ്യാന്‍ ദേവ് പറഞ്ഞു.
പട്ടിക വര്‍ഗ പട്ടികജാതി വിഭാഗങ്ങള്‍ അവരുടെ ദൈവമായി കാണുന്നത് ഡോ. ബി. ആര്‍ അംബേദ്കറെയാണ്. എന്നാല്‍ അവരുടെ നേതാവും അവരുടെ ആദ്യ ദൈവം ഹനുമാനാണെന്നു അദ്ദേഹം പറഞ്ഞു.
അംബേദ്കറുടെ അടിയില്‍ ഹനുമാന്റെ ചിത്രം വയ്ക്കുന്നത് ദൈവത്തെ അപമാനിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. നരേത്തെ ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാറും ഇത്തരത്തിലുള്ള അഭിപ്രായപ്രകടനവുമായി രംഗത്തെത്തിയിരുന്നു. മഹാഭാരത കാലഘട്ടത്തില്‍ ഇന്റര്‍നെറ്റ് ഉണ്ടായിരുന്നെന്നായിരുന്നു ബിപ്ലവിന്റെ പരമാര്‍ശം.
https://www.facebook.com/Malayalivartha


























