മോദിക്ക് മാര്‍ക്കിട്ട് രാഹുല്‍; സ്വയംപുകഴ്ത്തലിന് 'എ പ്ലസ്', മറ്റുള്ളവയ്ക്ക് 'എഫ്'

രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മാര്‍ക്കിട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കേന്ദ്രസര്‍ക്കാര്‍ നാലു വര്‍ഷം പൂര്‍ത്തിയാക്കുന്ന സാഹചര്യത്തിലാണ് രാഹുലിന്റെ മാര്‍ക്കിടല്‍.
കൃഷി, വിദേശകാര്യം, ഇന്ധനവില, തൊഴിലവസരങ്ങള്‍ എന്നിവയ്ക്ക് 'എഫ്' ഗ്രേഡും മുദ്രാവാക്യം സൃഷ്ടിക്കലിനും സ്വയം പുകഴ്ത്തലിനും 'എ പ്ലസ്' ഗ്രേഡും നല്‍കിയിരിക്കുന്നു. യോഗയ്ക്ക് 'ബി നെഗറ്റീവ്' ആണ് ഗ്രേഡായി നല്‍കിയിരിക്കുന്നത്. ആശയകൈമാറ്റത്തില്‍ വിദഗ്ധന്‍, വലിയ പ്രശ്‌നങ്ങള്‍ നേരിടാന്‍ പ്രയാസം, ശ്രദ്ധക്കുറവ് എന്നിവയാണ് പ്രത്യേകം ശ്രദ്ധിക്കേണ്ടവയായി റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്.
കേന്ദ്രസര്‍ക്കാരിന്റെ നാലാം വാര്‍ഷികം വഞ്ചനാദിനമായിട്ടാണ് കോണ്‍ഗ്രസ് ആചരിക്കുന്നത്. നേരത്തെ, ഫിറ്റ്‌നസ് വിഡിയോ ഷെയര്‍ ചെയ്യണമെന്ന ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയുടെ വെല്ലുവിളിയേറ്റെടുത്ത മോദിയുടെ മുന്നില്‍ മറ്റൊരു വെല്ലുവിളിയുമായി രാഹുല്‍ എത്തിയിരുന്നു. കോണ്‍ഗ്രസ് രാജ്യവ്യാപകമായി പ്രക്ഷോഭം സംഘടിപ്പിക്കുന്നതിനു മുന്‍പ് ഇന്ധനവില കുറയ്ക്കൂവെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.
https://www.facebook.com/Malayalivartha


























