കാണാന്‍ അതീവ സുന്ദരി; സോഷ്യല്‍ മീഡിയയിലും താരം; ജോലി ഒരു നാടിനെ തന്നെ കിടുകിട വിറപ്പിക്കുന്ന തെരുവുഗുണ്ട

കാഴ്ചയില്‍ അതീവ സുന്ദരിയായ ഒരു യുവതി എന്നാല്‍ അവള്‍ ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ് സോഷ്യല്‍ മീഡിയയിലും താരമായ ഈ യുവതി ഒരു നാടിനെ തന്നെ കിടുകിട വിറപ്പിക്കുന്ന കുപ്രസിദ്ധ ഗുണ്ടയാണ്. അസ്മിത ഗോഹില്‍ എന്ന സുന്ദരിയാണ് സോഷ്യല്‍ മീഡിയയിലൂടെ ആളുകളെ വിറപ്പിച്ചിരിക്കുന്നത്. അസ്മിത പക്ഷേ ഇപ്പോള്‍ സൂറത്തിലെ ഒരു കടക്കാരനെ ഭീഷണിപ്പെടുത്തി കട അടപ്പിച്ച പേരിലാണ് കേസില്‍ എടുത്തിരിക്കുന്നത്. ആണ്‍സുഹൃത്തിനൊപ്പം ബൈക്കില്‍ എത്തിയാണ് അസ്മിത ഇയാളെ ആക്രമിച്ചത്. കടക്കാരനെ വാളുയര്‍ത്തിപ്പിടിച്ചു ഭീഷണിപ്പെടുത്തിയ ഇവര്‍ 500 രൂപ വാങ്ങിയ ശേഷം കട അടപ്പിക്കുകയായിരുന്നു.
ആയുധങ്ങളുമായി ആളുകളെ ആക്രമിച്ചതും ഭീഷണിപ്പെടുത്തിയതുമടക്കം നിരവധി കേസുകള്‍ അസ്മിതയുടെ പേരിലുണ്ട്. സംഭവത്തിന്റെ സി സി ടിവി ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഹോളി ആഘോഷിച്ചവരെ ആക്രമിച്ച ദൃശ്യങ്ങളും ഇതിന് മുന്‍പ് ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. യുവതിയ്ക്ക് ഫേസ്ബുക്കില്‍ 2500 സുഹൃത്തുക്കളും 12,000 ഫോളോവേഴ്‌സും ഉണ്ട്.
https://www.facebook.com/Malayalivartha


























