Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്വത്തു തർക്കത്തിനൊടുവിൽ.... സഹോദരനെ വെട്ടിക്കൊലപ്പെടുത്തി...


ഹോൺ മുഴക്കിയിട്ടും.... ഹെഡ് ഫോണുമായി യുവാവ് ട്രാക്കിൽ... ട്രെയിൻ തട്ടി യുവാവിന് ​ഗുരുതര പരിക്ക്


'ഓണം ടൂറിസം വാരാഘോഷം';  കലാകാരന്‍മാര്‍ക്ക് അപേക്ഷിക്കാം


ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷയിൽ ഉത്തരവ് പറയും മുമ്പ് സിസിറ്റിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്ന ഹർജിയിൽ തിങ്കളാഴ്ച ഉത്തരവ്, കേസിലെ ഒൻപതാം പ്രതി ഹരീഷ് കുമാറിന് ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് എട്ട് പ്രതികൾ ജാമ്യ ഹർജിയുമായി കോടതിയെ സമീപിച്ചത്


ചക്കയിടാൻ കയറുന്നതിനിടെ ഏണിയിൽ നിന്ന് വീണ ഗൃഹനാഥൻ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി

അഞ്ചുവര്‍ഷം തികച്ച് ജനതാദളിന് നല്‍കിയിട്ടില്ല; വകുപ്പ് വിഭജനത്തില്‍ പ്രശ്‌നങ്ങളുണ്ടെന്ന് തുറന്നുപറഞ്ഞ് കുമാരസ്വാമി; ബിജെപിയ്ക്ക് മേല്‍ ഒറ്റകെട്ടായി പൊരുതിയ കോണ്‍ഗ്രസ് ദള്‍ സഖ്യം അധികാരത്തര്‍ക്കത്തില്‍; എല്ലാം വിലയിരുത്തി തക്കസമയത്ത് പ്രവര്‍ത്തിക്കാന്‍ ബിജെപിയും 

27 MAY 2018 08:13 AM IST
മലയാളി വാര്‍ത്ത

More Stories...

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍

ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..

യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..

മുംബൈയിൽ കനത്ത മഴ.... ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും വ​ൻ​മ​രം ക​ട​പു​ഴ​കി വീ​ണു

കര്‍ണാടകയില്‍ ബിജെപിക്കെതിരെ ഒന്നിച്ച് നിന്ന് പോരാടിയ കോണ്‍ഗ്രസും ജനതാദളും തമ്മിലടി തുടങ്ങി. മുഖ്യമന്ത്രിയായി കുമാരസ്വാമിയും ഉപമുഖ്യമന്ത്രിയായി കോണ്‍ഗ്രസിന്റെ പ്രദേശ് കമ്മിറ്റി പ്രസിഡന്റായിരുന്ന പരമേശ്വരയും സത്യപ്രതിജ്ഞ ചെയ്തു ഇന്നലെ സഭയില്‍ വിശ്വാസം തെളിയിക്കുകയും ചെയ്തതിന് പിന്നാലെയാണ് തര്‍ക്കം

ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടും അതിന്റെ പേരില്‍ മുഖ്യമന്ത്രിയായിട്ടും കോണ്‍ഗ്രസ് ദള്‍ തന്ത്രം പൊളിക്കാന്‍ കഴിയാതെ യദിയൂരപ്പയ്ക്ക് രാജിവയ്‌ക്കേണ്ടി വന്നിരുന്നു. എന്നാല്‍ മന്ത്രിമാരുടെ കാര്യത്തില്‍ അന്തിമ തീരുമാനത്തിലെത്തുന്ന കാര്യം ദളിനും കോണ്‍ഗ്രസിനും കീറാമുട്ടിയായിരിക്കുകയാണ് എന്നാ്ണ് സൂചനകള്‍. ദേശീയ തലത്തില്‍ തന്നെ ബിജെപിക്കെതിരെ പ്രതിപക്ഷം നേടിയ വിജയമെന്ന നിലയിലാണ് കര്‍ണാടകത്തിലെ വിജയം ഉദ്‌ഘോഷിക്കപ്പെട്ടത്.

പക്ഷേ, ഇപ്പോഴും കോണ്‍ഗ്രസിനും ദളിനും ഇടയിലും രണ്ടു പാര്‍ട്ടികള്‍ക്കത്തും പ്രശ്‌നങ്ങള്‍ തുടരുകയാണെന്നാണ് സൂചനകള്‍. ഇക്കാര്യം മുഖ്യമന്ത്രി കുമാരസ്വാമി തന്നെ വ്യക്തമാക്കിയിരിക്കുകയാണ് ഇപ്പോള്‍. ഇന്നലെ വിശ്വാസ വോട്ടെടുപ്പില്‍ നിന്ന് ബിജെപി വിട്ടുനിന്നു. ഇതോടെ കുമാരസ്വാമി വിശ്വാസം തെളിയിക്കുകയും ചെയ്തു. എന്നാല്‍ പ്രശ്‌നങ്ങള്‍ അവസാനിച്ചില്ലെന്നാണ് സൂചനകള്‍. കോണ്‍ഗ്രസും ദളും തമ്മില്‍ തുടക്കത്തിലേ കല്ലുകടിയുണ്ടെന്ന നിലയില്‍ നേരത്തേ തന്നെ വാര്‍ത്തകള്‍ വന്നിരുന്നു. രണ്ടരവര്‍ഷം ദള്ളും രണ്ടരവര്‍ഷം കോണ്‍ഗ്രസും മുഖ്യമന്ത്രി പദവി വഹിച്ചേക്കുമെന്ന നിലയിലും കാര്യങ്ങള്‍ ചര്‍ച്ചചെയ്യപ്പെട്ടു. എന്നാല്‍ ഡല്‍ഹിയില്‍ സോണിയയെയും രാഹുലിനേയും സന്ദര്‍ശിച്ചതിന് പിന്നാലെ കുമാരസ്വാമി തന്നെ പ്രഖ്യാപിച്ചത് അഞ്ചുവര്‍ഷവും ദള്‍ തന്നെ ഭരിക്കുമെന്നാണ്.

ഇതിന് പിന്നാലെയാണ് കര്‍ണാടക കോണ്‍ഗ്രസില്‍ മുറുമുറുപ്പ് ഉയര്‍ന്നതും. കഴിഞ്ഞദിവസം ഉപമുഖ്യമന്ത്രിയായി ചുമതലയേറ്റ പരമേശ്വര തന്നെ ഇക്കാര്യം തുറന്നുപറഞ്ഞതോടെ ചര്‍ച്ച ചൂടുപിടിച്ചു. അഞ്ചുവര്‍ഷവും ദള്‍ തന്നെ മുഖ്യമന്ത്രിപദം വഹിച്ചേക്കുമെന്ന ധാരണയില്ലെന്ന മട്ടിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇതിന് പിന്നാലെയാണ് അസ്വാരസ്യങ്ങളുണ്ടെന്ന് തുറന്നുപറഞ്ഞ് കുമാരസ്വാമിയും എത്തുന്നത്. വകുപ്പ് വിഭജനം സംബന്ധിച്ച് കോണ്‍ഗ്രസുമായി തര്‍ക്കങ്ങളുണ്ടെന്ന് കര്‍ണാടക മുഖ്യമന്ത്രിയും ജെ.ഡി.എസ് നേതാവുമായ എച്ച്.ഡി കുമാരാസ്വാമി ഇന്ന് വ്യക്തമാക്കി.

എന്നാല്‍ ഈ തര്‍ക്കം സര്‍ക്കാറിനെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ചെറിയ തര്‍ക്കമാണ് നിലനില്‍ക്കുന്നത്. അവ ചര്‍ച്ചയിലൂടെ പരിഹരിക്കാനാവും. സര്‍ക്കാര്‍ താഴെ വീഴാന്‍ മാത്രം ഗുരുതര പ്രശ്‌നങ്ങള്‍ കോണ്‍ഗ്രസ്‌ജെ.ഡി.എസ് സഖ്യസര്‍ക്കാറിനില്ലെന്നും കുമാരസ്വാമി പറഞ്ഞു. വകുപ്പു വിഭജനത്തില്‍ തര്‍ക്കങ്ങള്‍ തുടരുന്നതിനിടെ കുമാരസ്വാമിയുമായി കര്‍ണാടകയുടെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ക്കാമെന്ന സാഹചര്യമാണ് ഉള്ളതെന്നാണ് കോണ്‍ഗ്രസ് ദള്‍ നേതൃത്വങ്ങള്‍ പ്രതികരിക്കുന്നത്. എന്നാലും മന്ത്രിമാരുടെ കാര്യത്തില്‍ തീരുമാനമാകാന്‍ വൈകുന്നതിനാല്‍ സത്യപ്രതിജ്ഞയും വൈകുമെന്ന സൂചനകളാണ് ലഭിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വത്തു തർക്കത്തിനൊടുവിൽ.... സഹോദരനെ വെട്ടിക്കൊലപ്പെടുത്തി...  (10 minutes ago)

ജാഗ്രത! ജൂലൈ 5 മുതൽ 11 വരെ നിയമപ്രശ്നങ്ങളും കുടുംബ കലഹങ്ങളും സൂക്ഷിക്കേണ്ട രാശികൾ.  (36 minutes ago)

ബംഗളൂരു വഴി സർവീസ് നടത്തുന്ന ഹുബ്ളി- കൊല്ലം, കൊച്ചുവേളി- ബംഗളൂരു സ്പെഷ്യൽ ട്രെയിനുകൾ ആഗസ്റ്റ് വരെ നീട്ടി...  (42 minutes ago)

ഹോൺ മുഴക്കിയിട്ടും.... ഹെഡ് ഫോണുമായി യുവാവ് ട്രാക്കിൽ... ട്രെയിൻ തട്ടി യുവാവിന് ​ഗുരുതര പരിക്ക്  (48 minutes ago)

'ഓണം ടൂറിസം വാരാഘോഷം';  കലാകാരന്‍മാര്‍ക്ക് അപേക്ഷിക്കാം  (52 minutes ago)

തൊഴിൽ വിജയം, സാമ്പത്തിക നേട്ടം: ഞായറാഴ്ച ഭാഗ്യം ആർക്കൊപ്പം?  (1 hour ago)

ഫിഫ ലോകകപ്പിലെ ആവേശകരമായ പ്രീ-ക്വാർട്ടർ പോരാട്ടം... പരാഗ്വെയെ എതിരില്ലാത്ത ഒരു ഗോളിന് തകർത്ത് ഫ്രാൻസ് ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു  (1 hour ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷയിൽ ഉത്തരവ് പറയും മുമ്പ് സിസിറ്റിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്ന ഹർജിയിൽ തിങ്കളാഴ്ച ഉത്തരവ്  (1 hour ago)

പ്ലസ് വൺ പ്രവേശനത്തിന്റെ മുഖ്യ അലോട്ട്‌മെന്റ് പൂർത്തിയായി... സംസ്ഥാനത്ത് 3,59,890 വിദ്യാർത്ഥികൾ പ്രവേശനം നേടി. ക്ലാസുകൾ നാളെ ആരംഭിക്കും  (1 hour ago)

തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗൺസിലർ ആർ. സുഗതന്റെ ജാമ്യാപേക്ഷ തള്ളി...  (1 hour ago)

ഇന്ത്യൻ ബഹിരാകാശ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴി തുറന്നു കൊണ്ട് സ്വകാര്യ കമ്പനി വികസിപ്പിച്ച ആദ്യ ഓർബിറ്റൽ റോക്കറ്റ് വിക്ഷേപണത്തിനൊരുങ്ങുന്നു  (2 hours ago)

ചക്കയിടാൻ കയറുന്നതിനിടെ ഏണിയിൽ നിന്ന് വീണ ഗൃഹനാഥൻ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി  (2 hours ago)

ഗുജറാത്ത് മുതൽ മംഗളൂരു വരെയുള്ള ഭാഗത്ത് കടലിൽ ശക്തമായ ന്യൂനമർദ്ദ പാത്തി രൂപപ്പെട്ടു....അടുത്ത ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കാലാവസ്ഥാകേന്ദ്രം  (2 hours ago)

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (10 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (13 hours ago)

Malayali Vartha Recommends