ഇന്ധന വിലയിൽ ഇന്നും വര്‍ദ്ധനവ്; പെട്രോളിന് 16 പൈസയും ഡീസലിന് 17 പൈസയും ആണ് ഇന്നത്തെ വർദ്ധിച്ച നിരക്കുകൾ

തുടർച്ചയായ പതിനാലാം ദിവസവും പെട്രോള്‍, ഡീസല്‍ വിലയിലുള്ള വര്‍ദ്ധന ശമനമില്ലാതെ തുടരുന്നു. പെട്രോളിന് ഇന്ന് 16 പൈസ കൂടി 82.30 രൂപയായി. ഡീസലിന് 17 പൈസ കൂട്ടി 74.943 രൂപയുമായി. കൊച്ചിയില്‍ പെട്രോളിന് 81.10 ഡീസലിന് 73.32 രൂപയുമാണ് ഇന്നത്തെ വില. കോഴിക്കോട് പെട്രോളിന് 81.27 രൂപയും ഡീസലിന് 73.99 രൂപയുമാണ് വില.
കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പു കഴിഞ്ഞശേഷം തുടര്‍ച്ചയായ പതിനാലാം ദിവസമാണു വിലവര്‍ധന ഉണ്ടാകുന്നത്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഉയരുന്നതാണ് വിലവര്‍ധനയ്ക്ക് കാരണമെന്നാണ് എണ്ണക്കമ്പനികള്‍ നല്‍കുന്ന വിശദീകരണം. ഇന്ധനവില അസാധാരണ നിലയില്‍ വര്‍ധിച്ചിട്ടും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ കൈകെട്ടി നോക്കി നില്‍ക്കുന്നത് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha


























