അഫ്ഗാൻ വ്യോമാക്രമണം; 19 ഐഎസ് ഭീകരര്‍ കൊല്ലപ്പെട്ടതായി സ്ഥിതീകരണം

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ കിഴക്കന്‍ പ്രവിശ്യയായ നംഗര്‍ഹാറില്‍ വ്യോമസേന നടത്തിയ ആക്രമണത്തില്‍ 19 ഐഎസ് ഭീകരര്‍ കൊല്ലപ്പെട്ടു. നംഗര്‍ഹാറിലെ ഹസ്ക മിന ജില്ലയില്‍ ശനിയാഴ്ചയായിരുന്നു ആക്രമണം. ഭീകരരുടെ താവളം ലക്ഷ്യമിട്ടായിരുന്നു ആക്രമണം.
നംഗര്‍ഹാര്‍ 2015 മുതല്‍ ഐഎസ് ഭീകരര്‍ താവളമാക്കിയിരുന്നു. ഈ വര്‍ഷം പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നടത്തുമെന്ന് അധികൃതര്‍ പ്രഖ്യാപിച്ചതിനുശേഷം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭീകരര്‍ നിരന്തരമായി ആക്രമണങ്ങള്‍ നടത്തിയിരുന്നു.
മേയ് ആദ്യവാരം ഖോസ്ത്തിയിലെ മുസ്ലിം പള്ളിക്കു നേരെയുണ്ടായ ഐഎസ് ആക്രമണത്തില്‍ 12 പേര് കൊല്ലപ്പെട്ടിരുന്നു. ഏപ്രില്‍ അവസാനം കാബൂളിലെ വോട്ടര്‍ രജിസ്ട്രേഷന് സെന്ററിനു നേരെയുണ്ടായ ആക്രമണത്തില്‍ 57 പേരാണ് കൊല്ലപ്പെട്ടത്.
https://www.facebook.com/Malayalivartha


























