കര്‍ണാടകയില്‍ കോണ്‍ഗ്രസ് ജെഡിഎസ് സഖ്യമുണ്ടാക്കിയെങ്കിലും ആര്‍.ആര്‍ നഗറില്‍ നാളെ തെരെഞ്ഞെടുപ്പ്; മത്സരിക്കുന്നത് കോണ്‍ഗ്രസും ജെഡിഎസും

കര്‍ണാടകയില്‍ കോണ്‍ഗ്രസ് ജെഡിഎസ് സഖ്യം അധികാരത്തിലേറിയെങ്കിലും ആര്‍ആര്‍ നഗറില്‍ ഇരുവരും പരസ്പരം മത്സരിക്കുന്നു. തല്‍ക്കാലം വിധാന്‍ സൗധയില്‍ മാത്രമാവും കോണ്‍ഗ്രസ്‌ജെ.ഡി.എസ് സഖ്യമെന്നാണ് മണ്ഡലത്തില്‍ പ്രചാരണത്തിനെത്തിയ ദേവഗൗഡ പറഞ്ഞത്.
തിരിച്ചറിയല്‍ കാര്‍ഡുകള്‍ പിടിച്ചെടുത്തതിനെ തുടര്‍ന്ന് മാറ്റിവെച്ച ബംഗളൂരു ആര്‍.ആര്‍ നഗര്‍ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് നാളെ നടക്കും. കര്‍ണാടകത്തില്‍ സര്‍ക്കാരുണ്ടാക്കാന്‍ സഖ്യമുണ്ടാക്കിയെങ്കിലും കോണ്‍ഗ്രസ്സും ജെ.ഡി.എസും ആര്‍.ആര്‍ നഗറില്‍ ധാരണയിലെത്തിയിരുന്നില്ല. അതുകൊണ്ടുതന്നെ ഇരുപാര്‍ട്ടികളുടെയും സ്ഥാനാര്‍ത്ഥികള്‍ മത്സരരംഗത്തുണ്ട്.
തല്‍ക്കാലം വിധാന്‍ സൗധയില്‍ മാത്രമാവും കോണ്‍ഗ്രസ്‌ജെ.ഡി.എസ് സഖ്യമെന്നാണ് മണ്ഡലത്തില്‍ പ്രചാരണത്തിനെത്തിയ ദേവഗൗഡ പറഞ്ഞത്. കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റാണ് ആര്‍.ആര്‍ നഗര്‍. സ്ഥാനാര്‍ത്ഥിയുടെ മരണത്തെ തുടര്‍ന്ന് തെരഞ്ഞെടുുപ്പ് മാറ്റിവെച്ച ജയനഗറില്‍ ജൂണ്‍ 11നാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. സീറ്റ് ചര്‍ച്ച പരാജയപ്പെട്ടത് ജയനഗറിലും കോണ്‍ഗ്രസ്ജെ.ഡി.എസ് സഖ്യത്തിന് തലവേദനയാവും
https://www.facebook.com/Malayalivartha






















