ഭര്‍ത്താവിന്റെ ശമ്പള വിവരങ്ങള്‍ അറിയാന്‍ ഭാര്യയ്ക്ക് അവകാശമുണ്ടെന്ന് ഹൈക്കോടതി

ഭര്‍ത്താവിന്റെ ശമ്പള വിവരങ്ങള്‍ അറിയാന്‍ ഭാര്യയ്ക്ക് അവകാശമുണ്ടെന്ന് മധ്യപ്രദേശ് ഹൈക്കോടതി. ബി.എസ്.എന്‍.എല്‍ ഉദ്യോഗസ്ഥനായ പവന്‍ കുമാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു വിധി. ജസ്റ്രിസ് എസ്.കെ സേത്ത്, നന്ദിത റോയ് എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.പവന്‍കുമാര്‍ ജെയിനില്‍നിന്ന് ചിലവിന് കൂടുതല്‍ തുക ആവശ്യപ്പെട്ട് ഭാര്യ സുനിത ജെയിന്‍ നേരത്തെ കീഴ്‌കോടതിയെ സമീപിച്ചിരുന്നു.
ഉയര്‍ന്ന ശമ്പളം കിട്ടുന്നുണ്ടെങ്കിലും 7000 രൂപയാണ് സുനിതക്ക് അനുവദിച്ചിരുന്നത്. ശമ്പള സ്ലിപ് ഹാജരാക്കണമെന്നും ഉയര്‍ന്ന ജീവനാംശം ലഭിക്കണമെന്നുമായിരുന്നു സുനിതയുടെ ആവശ്യം. ഈ സാഹചര്യത്തില്‍ വിവരാവകാശ നിയമം അനുസരിച്ച് ബി.എസ്.എന്‍.എല്‍ അധികൃതര്‍ക്ക് അപേക്ഷ നല്‍കി. കേന്ദ്ര വിവരാവകാശ കമ്മിഷനും സുനിതയുടെ ആവശ്യം അംഗീകരിച്ചു. ഇതിനെ ചോദ്യം ചെയ്താണ് പവന്‍കുമാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.
https://www.facebook.com/Malayalivartha


























