കര്‍ണാടകയില്‍ രാഷ്ട്രീയ നാടകം അരങ്ങുതകര്‍ക്കവേ എംഎല്‍എയ്ക്ക് ദാരുണാന്ത്യം... കോണ്‍ഗ്രസ് എംഎല്‍എ വാഹനാപകടത്തില്‍ മരിച്ചു, ഗോവയില്‍ നിന്നും ബാഗല്‍കോട്ടിലേക്ക് പോകവെ തുളസിഗിരിയില്‍വെച്ചായിരുന്നു അപകടം, കോണ്‍ഗ്രസിന് ഒരു എംഎല്‍എയെ നഷ്ടപ്പെട്ടു

കര്‍ണാടകത്തിലെ കോണ്‍ഗ്രസ് എം.എല്‍.എ വാഹനാപകടത്തില്‍ മരിച്ചു. ബാഗല്‍കോട്ട് ജില്ലയിലെ ജംഖാണ്ടി മണ്ഡലത്തിലെ എം.എല്‍.എ സിദ്ദു ബി. ന്യാമഗൗഡ (69) ആണ് മരിച്ചത്. ഗോവയില്‍ നിന്നും ബാഗല്‍കോട്ടിലേക്ക് പോകവെ തുളസിഗിരിയില്‍ വെച്ച് എം.എല്‍.എയുടെ വാഹനം അപകടത്തില്‍പെടുകയായിരുന്നു.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 2500 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ആണ് സിദ്ദു ന്യാമഗൗഡ ബി.ജെ.പിയിലെ ശ്രീകാന്ത് കുല്‍കര്‍ണിയെ പരാജയപ്പെടുത്തിയത്. ഇദ്ദേഹത്തിന്റെ മരണത്തോടെ കോണ്‍ഗ്രസിന് ഒരു എംഎല്‍എയെ നഷ്ടപ്പെട്ടു. എം.എല്‍.എയുടെ നിര്യാണത്തില്‍ കര്‍ണാടക പി.സി.സി ദുഃഖം രേഖപ്പെടുത്തി.

https://www.facebook.com/Malayalivartha


























