ആകാശ തൊട്ടില്‍ തകര്‍ന്ന് പത്ത് വയസുകാരിക്ക് ദാരുണാന്ത്യം, മൂന്ന് കുട്ടികളടക്കം ആറ് പേര്‍ക്ക് പരിക്ക്

ആന്ധ്രാപ്രദേശിലെ അനന്ദപുര്‍ ജില്ലയില്‍ കറങ്ങുകയായിരുന്ന ആകാശ തൊട്ടില്‍ തകര്‍ന്ന് പത്ത് വയസുകാരി മരിച്ചു. അമൃത (10)ആണ് മരിച്ചത്. മൂന്ന് കുട്ടികളടക്കം ആറ് പേര്‍ക്ക് പരിക്കേറ്റു. ഇവരെ ഗുരുതര പരിക്കുകളോടെ അനന്ദപുര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഞായറാഴ്ച രാത്രിയായിരുന്നു സംഭവമുണ്ടായത്.
കുട്ടികള്‍ കയറിയ ആകാശ തൊട്ടിലിന്റെ ഒരു ട്രോളി കാര്‍ ബോള്‍ട്ട് ഇളകി മാറിയതിനെ തുടര്‍ന്ന് തകര്‍ന്ന് വീഴുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ബോള്‍ട്ട് ഇളകുന്നത് ശ്രദ്ധയില്‍പ്പെട്ട ദൃക്‌സാക്ഷികള്‍ ഓപ്പറേറ്ററെ വിവരമറിയിച്ചെങ്കിലും ഇതിന്റെ പ്രവര്‍ത്തനം നിറുത്തിവെക്കാന്‍ ഇയാള്‍ തയ്യാറായില്ല. ഓപ്പറേറ്റര്‍ മദ്യപിച്ചിരുന്നതായും ദൃക്‌സാക്ഷികള്‍ പറഞ്ഞു. സംഭവത്തിന് ശേഷം പ്രദേശവാസികള്‍ ഓപ്പറേറ്റരെ മര്‍ദ്ദിച്ച് പൊലീസില്‍ ഏല്‍പ്പിച്ചു.
അപകടത്തില്‍ ജില്ലാ ഭരണകൂടം അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. അനന്ദപുര്‍ ജില്ലയിലെ ജൂനിയര്‍ കോളേജ് ഗ്രൗണ്ടില്‍ അവധിക്കാലത്ത് നടത്തുന്ന പ്രശസ്തമായ എക്‌സിബിഷനിടെയാണ് നാടിനെ നടുക്കിയ ഈ അപകടം ഉണ്ടായത്.
https://www.facebook.com/Malayalivartha


























