ചെങ്ങന്നൂരിനൊപ്പം തന്നെ രാജ്യമുറ്റു നോക്കുന്ന പതിനാല് ഉപതിരഞ്ഞെടുപ്പുകൾ ഇന്ന്

ചെങ്ങന്നൂരിനൊപ്പം തന്നെ രാജ്യമുറ്റു നോക്കുന്ന പത്തു നിയമസഭാ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പും ഇന്ന് നടക്കുകയാണ്. ഇതിനൊപ്പം നാല് ലോക്സഭാ മണ്ഡലങ്ങളിലേക്കും തിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. 31നാണ് എല്ലായിടത്തും വൊട്ടെണ്ണൽ. മഹാരാഷ്ട്രയിലെ ഭണ്ഡാര - ഗോണ്ടിയ, പാൽഘർ, ഉത്തർപ്രദേശിലെ കൈ റാന, നാഗാലാൻഡ് എന്നിവയാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ലോക് സഭാ മണ്ഡലങ്ങൾ.
ചെങ്ങന്നൂർ, ഉത്താഖണ്ഡിലെ ഥരാലി, ഉത്തർപ്രദേശിലെ നൂർപുർ, ബിഹാറിലെ ജോക്കി ഹട്ട്, ജാർഖണ്ഡിലെ സിലി, ഗോമിയ, ബംഗാളിലെ മഹേഷ് തല, പഞ്ചാബിലെ ഷാ കോട്ട്, മേഘാലയിലെ ആംപതി, മഹാരാഷ്ട്രയിലെ പാലൂസ് കഡേഗാവ് എന്നിവയാണ് നിയമസഭാ മണ്ഡലങ്ങൾ. ശ്രദ്ധേയായ പോരാട്ടം നടക്കുന്നത് ഉത്തർപ്രദേശിലെ കൊറാനയിലാണ്.ബി ജെ പി യെ നേരിടാൻ എസ്.പി ബി.എസ്.പി സഖ്യമിറങ്ങുന്നു വെന്ന പ്രത്യേകതയുണ്ട്. രാജ്യത്ത് നില നിൽക്കുന്ന ഭരണ വിരുദ്ധ വികാരം ഏത് രീതിയിൽ പ്രതിഫലിക്കുമെന്നതും ശ്രദ്ധേയമാണ്. പ്രത്യേകതയുമുണ്ട്.
https://www.facebook.com/Malayalivartha


























