മാധ്യമ പ്രവര്‍ത്തകരെ തെരുവ് നായക്കളോട് ഉപമിച്ചു; എ ഐ ഡി എം കെ ഐ ടി സെല്‍ അംഗത്തെ പാര്‍ട്ടി പുറത്താക്കി

തമിഴ്‌നാട്ടിലെ മാധ്യമ പ്രവര്‍ത്തകരെ തെരുവ് നായ്ക്കളോട് ഉപമിച്ച് ട്വിറ്റ് ചെയ്ത എഐഡിഎംകെ ഐടി സെല്‍ അംഗത്തെ പാര്‍ട്ടി പദവികളില്‍നിന്ന് പുറത്താക്കി. തൂത്തുക്കുടിയിലെ പൊലീസ് വെടിവെയ്പ്പില്‍ പരുക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന സമരക്കാരെ സന്ദര്‍ശിക്കാന്‍ എത്തുന്ന തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഒ. പനീര്‍സെല്‍വം എത്തുന്നതുമായി ബന്ധപ്പെട്ടാണ് ഹരി പ്രഭാകരന്റെ ട്വീറ്റ്.
ഉപമുഖ്യമന്ത്രിയുടെ സന്ദര്‍ശന സമയത്ത് ആശുപത്രിക്കുള്ളില്‍ ഷൂട്ട് ചെയ്യാന്‍ റിപ്പോര്‍ട്ടര്‍മാര്‍ക്ക് അനുവാദമില്ല. ബിസ്‌ക്കറ്റിന് വേണ്ടി കുരയ്ക്കുന്ന തെരുവ് നായ്ക്കളെ വീടിന് അകത്തേയ്ക്ക് കയറ്റിവിടുകയല്ല ഗേറ്റില്‍ പൂട്ടിയിടുകയാണ് ചെയ്യുക എന്നായിരുന്നു ഹരിയുടെ ട്വീറ്റ്.
ഈ ട്വീറ്റ് വിവാദമായ സാഹചര്യത്തിലാണ് എഐഡിഎംകെ ഔദ്യോഗികമായി ഇടപെട്ട് ഹരിയെ പാര്‍ട്ടി പദവികളില്‍നിന്ന് നീക്കിയത്. തനിക്ക് വ്യക്തിപരമായി ആരോടും വിദ്വേഷമില്ലെന്നും തന്‍റെ വാക്കുകള്‍ ആരെയെങ്കിലും മുറിപ്പെടുത്തിയിട്ടുണ്ടെങ്കില്‍ മാപ്പ് ചോദിക്കുന്നുവെന്നും ഹരി പ്രഭാകരന്‍ പിന്നീട് ട്വീറ്റ് ചെയ്തു
https://www.facebook.com/Malayalivartha


























