അസ്വസ്ഥരാകേണ്ട ഞാന്‍ ഉടന്‍ തിരികെ വരും ; ബിജെപിയുടെ ട്രോള്‍ വിഭാഗം ആര്‍മിയെ മുൻകൂർ ട്രോളി രാഹുൽ ഗാന്ധി

വാര്‍ഷിക ആരോഗ്യ പരിശോധനയ്ക്കായി വിദേശത്ത് പോവുന്ന കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയാ ഗാന്ധിയെ താന്‍ അനുഗമിക്കുമെന്ന് രാഹുല്‍ ഗാന്ധി. എന്നാല്‍ പോകുന്നതിന് മുൻപ് ബിജെപി ട്രോളന്‍മാര്‍ക്ക് മുന്‍കൂര്‍ ട്രോള്‍ നല്‍കിയാണ് രാഹുൽ പോകുന്നത്. ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ അറിയിപ്പ്.
‘വാര്‍ഷിക ആരോഗ്യ പരിശോധനയ്ക്കായി വിദേശത്തേയ്ക്ക് പോവുകയാണ് സോണിയാ ജി, അമ്മയെ താന്‍ അനുഗമിക്കുന്നുണ്ട്. ബിജെപിയുടെ ട്രോള്‍ വിഭാഗം ആര്‍മിയിലെ എല്ലാ സുഹൃത്തുക്കളോടും, അസ്വസ്ഥരാകേണ്ട ഞാന്‍ ഉടന്‍ തിരികെ വരും’- രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.
ബിജെപി ട്രോളര്‍മാര്‍ക്ക് ഒരുപടി മുമ്പേ എറിഞ്ഞ രാഹുലിന്റെ ട്രോളിനെ അനുകൂലിച്ചും പിന്തുണ രേഖപ്പെടുത്തിയും ഒട്ടനവധി പേരാണ് രംഗത്ത് വന്നത്.
മൂമ്പ് ആരോരുമറിയാതെ വിദേശത്തേക്ക് മുങ്ങുന്ന രാഹുലിന്റെ കാര്യത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പോലും വ്യക്തതയുണ്ടായിരുന്നില്ല. പാര്‍ട്ടി അധ്യക്ഷപദവി ഏറ്റെടുത്തതിന് ശേഷവും പക്വതയില്ലാത്ത നേതാവ് എന്ന നിലയിലാണ് ബിജെപി രാഹുലിനെതിരെ പ്രചാരണം നടത്തിയിരുന്നത്.
https://www.facebook.com/Malayalivartha


























