നാഷണല്‍ സെക്യൂരിറ്റീസ് ഡിപ്പോസിറ്ററി ലിമിറ്റഡിന്‍റെ വൈസ് പ്രസിഡന്റ് സുധാ ബാലകൃഷ്ണന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആദ്യ വനിതാ സിഎഫ്ഒ

സുധാ ബാലകൃഷ്ണനെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആദ്യ വനിതാ സിഎഫ്ഒ ആയി നിയമിച്ചു. നാഷണല്‍ സെക്യൂരിറ്റീസ് ഡിപ്പോസിറ്ററി ലിമിറ്റഡിന്‍റെ വൈസ് പ്രസിഡന്‍റാണ് സുധാ ബാലകൃഷ്ണന്‍. ആര്‍ബിഐയുടെ 12 മത്തെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ആയി എത്തുന്ന സുധാ ബാലകൃഷ്ണന് മൂന്ന് വര്‍ഷമാണ് കാലാവധി.
ഉര്‍ജ്ജിത് പട്ടേല്‍ റിസര്‍വ് ബാങ്ക് ഗവര്‍ണറായ ശേഷം ആദ്യമായാണ് ഇത്തരത്തിൽ ഒരു ഉന്നത പദവി മാറ്റം നടക്കുന്നത്. ബാങ്ക് അക്കൗണ്ട് സംബന്ധിച്ച കാര്യങ്ങള്‍, സര്‍ക്കാരിന്‍റെ പണ അടവുകള്‍, നികുതി പിരിവ്, ആര്‍ബിഐയുടെ ബാലന്‍സ് ഷീറ്റ് കൈകാര്യം ചെയ്യുക, വിദേശത്തും ഇന്ത്യയിലുമുളള റിസര്‍വ് ബാങ്കിന്‍റെ നിക്ഷേപങ്ങള്‍ കൈകാര്യം ചെയ്യുക എന്നിവയുടെ ചുമതല ഇനിമുതല്‍ സുധാ ബാലകൃഷ്ണനായിരിക്കും
https://www.facebook.com/Malayalivartha


























