എന്റെമ്മോ!!! പഠിച്ച കള്ളനെന്ന് പറഞ്ഞാൽ ഇങ്ങനെയാ...ലോക്കറുകള്‍ തകര്‍ത്തില്ല.. ഭിത്തി തുരന്നില്ല... കാശ് വേണ്ട; രണ്ടു ദിവസം കൊണ്ട് തൂത്തവാരി കൊണ്ടുപോയത് കോടികളുടെ സ്വര്‍ണാഭരണങ്ങള്‍... ബാങ്ക് ഓഫ് ഇന്ത്യയുടെ ബ്രാഞ്ചില്‍ വന്‍ കൊള്ള

തമിഴ്‌നാട്ടിലെ തിരുവള്ളൂരില്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ ബ്രാഞ്ചില്‍ നിന്ന് കോടികളുടെ സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയി. ആറു കോടി രൂപയുടെ സ്വര്‍ണം നഷ്ടപ്പെട്ടതായാണ് പ്രാഥമിക വിവരം. 32 കിലോ സ്വര്‍ണം പോയെന്നാണ് കണക്ക്. എന്നാല്‍ ലോക്കറുകള്‍ തകര്‍ത്തതിന്റെയോ ഭിത്തി തുരന്ന് മോഷ്ടാക്കള്‍ അകത്തുകടന്നതിന്റെയോ ലക്ഷണങ്ങളൊന്നൂം കാണാനില്ല.
ബാങ്കിന്റെ് ഒരു താഴ് തകര്‍ത്തിട്ടുണ്ട്. മറ്റു താഴുകള്‍ ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ ഉപയോഗിച്ച് തുറന്നാണ് മോഷ്ടാക്കള്‍ അകത്തുകടന്നിരിക്കുന്നത്. എങ്ങനെയാണ് ലോക്കറില്‍ വച്ചിരുന്ന സ്വര്‍ണം നഷ്ടപ്പെട്ടതെന്ന് അജ്ഞാതമാണ്. ബാങ്ക് ജീവനക്കാരുടെ പങ്കും പരിശോധിച്ചുവരികയാണ്.
സേഫ് ലോക്കറില്‍ വച്ചവയും പണയം വച്ചവയുമെല്ലാം നഷ്ടപ്പെട്ടിട്ടുണ്ട്. മോഷണം പോയ ആഭരണങ്ങളുടെ മൂല്യം കണക്കാക്കി വരികയാണ്. ബാങ്കില്‍ സ്ഥാപിച്ചിരുന്ന സിസിടിവിയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പരിശോധിക്കുന്നുണ്ട്. ബാങ്ക് മനേജരുടെ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. എട്ട് ജീവനക്കാരെ ചോദ്യം ചെയ്തു. ബാങ്കില്‍ സൂക്ഷിച്ചിരുന്ന 24 ലക്ഷം രൂപ മോഷ്ടാക്കള്‍ തൊട്ടിട്ടേയില്ല. ഇത് ബാങ്ക് ജീവനക്കാരുടെ പങ്കില്‍ പോലീസിന് സംശയം ജനിപ്പിച്ചിട്ടുണ്ട്.രണ്ടു ദിവസത്തെ അവധിക്കു ശേഷം ഇന്നലെ ബാങ്ക് തുറന്നപ്പോഴാണ് മോഷണ വിവരം പുറത്തറിഞ്ഞത്.
https://www.facebook.com/Malayalivartha


























