കുമ്മനം രാജശേഖരനെ മാറ്റി ഭേദപ്പെട്ട മനസ്സുള്ള ഒരാളെ ഗവര്‍ണറാക്കണം ; തീവ്ര ഹിന്ദുത്വവാദിയും സജീവ രാഷ്ട്രീയക്കാരനുമായ ഒരാൾ വേണ്ട ; കുമ്മനം രാജശേഖരനെതിരെ മിസോറാമിൽ പ്രതിഷേധം

കുമ്മനം രാജശേഖരന് മിസ്സോറാം ഗവര്‍ണറായി ഇന്ന് ചുമതലയേല്‍ക്കും. അതേസമയം ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരനെ ഗവര്‍ണറാക്കുന്നതില്‍ മിസോറമില്‍ പ്രതിഷേധം. ക്രൈസ്തവ സംഘടനയായ ഗ്ലോബല്‍ കൗണ്‍സില്‍ ഒാഫ് ഇന്ത്യന്‍ ക്രിസ്ത്യന്‍സ് (ജി.സിഐ.സി), മിസോറമിന്റെ സ്വത്വത്തിനും പദവിക്കും വേണ്ടിയുള്ള ജനകീയ കൂട്ടായ്മയായ 'പ്രിസം' എന്നിവയാണ് പ്രതിഷേധം പ്രകടിപ്പിച്ചത്
കുമ്മനം രാജശേഖരനെ മാറ്റി ഭേദപ്പെട്ട മനസ്സുള്ള ഒരാളെ ഗവര്‍ണറാക്കണമെന്നാണ് ജി.സിഐ.സി ആവശ്യപ്പെട്ടത്. അതേസമയം തീവ്ര ഹിന്ദുത്വവാദിയും സജീവ രാഷ്ട്രീയക്കാരനുമായ ഒരാളെയാണ് ഗവര്‍ണറാക്കിയതെന്ന് പ്രിസം കുറ്റപ്പെടുത്തി.
ബി.ജെ.പി സംസ്ഥാന അധ്യക്ഷപദവി ഒഴിഞ്ഞ് ഗവര്‍ണര്‍ പദവിയേറ്റെടുക്കുന്നതില് വൈമുഖ്യമില്ലെന്നും സ്ഥാനലബ്ധിയില്‍ സന്തോഷമുണ്ടെന്നും കുമ്മനം പറഞ്ഞു. പഞ്ചായത്തംഗം പോലുമായിട്ടില്ലാത്ത തനിക്ക് ഭരണപരിചയം ഇല്ലെന്നും ഗവര്‍ണര്‍ പദവി വെല്ലുവിളിയായി ഏറ്റെടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ബി.ജെ.പി കേരള ഘടകത്തിന് പുതിയ അധ്യക്ഷനെ ഉടന്‍ നിയമിക്കുമെന്ന് ദേശീയ അധ്യക്ഷന്‍ അമിത് ഷാ അറിയിച്ചു.
https://www.facebook.com/Malayalivartha


























