കുമ്മനം രാജശേഖരന്‍ മിസോറാം ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്‌തു

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ മിസോറം ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്‌തു.അല്‍പ്പസമയം മുന്‍പായിരുന്നു അദ്ദേഹം ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്തത്. നിര്‍ഭയ് ശര്‍മയായിരുന്നു മിസോറാമിലെ മുന്‍ ഗവര്‍ണര്‍.
ബി.ജെ.പി സംസ്ഥാന അധ്യക്ഷപദവി ഒഴിഞ്ഞ് ഗവര്‍ണര്‍ പദവിയേറ്റെടുക്കുന്നതില് വൈമുഖ്യമില്ലെന്നും സ്ഥാനലബ്ധിയില്‍ സന്തോഷമുണ്ടെന്നും കുമ്മനം പ്രതികരിച്ചിരുന്നു . പഞ്ചായത്തംഗം പോലുമായിട്ടില്ലാത്ത തനിക്ക് ഭരണപരിചയം ഇല്ലെന്നും ഗവര്‍ണര്‍ പദവി വെല്ലുവിളിയായി ഏറ്റെടുക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha


























