സര്‍ക്കാര്‍ സ്ഥാപനത്തിലെ ഉദ്യോഗസ്ഥയും പ്യൂണും തമ്മിൽ വാക്ക് തർക്കം , ഒടുവിൽ വിരോധം തീർക്കാൻ ചായയിൽ തുപ്പിയ പ്യൂണിന് സംഭവിച്ചതോ ...

ഉന്നത ഉദ്യോഗസ്ഥയ്ക്കുള്ള ചായ കപ്പില്‍ തുപ്പിയിടുന്ന പ്യൂണിന്റെ ദൃശ്യങ്ങൾ ക്യാമറയിൽ. വീഡിയോ വൈറലായതോടെ പ്യൂണിന്റെ ജോലി തെറിച്ചു. ആഗ്രയിലെ സര്‍ക്കാര്‍ സ്ഥാപനത്തിലാണ് സംഭവം. വനിതാ സിവില്‍ ജഡ്ജിനുള്ള ചായയിലാണ് വികാസ് ഗുപ്ത എന്ന പ്യൂണ്‍ തുപ്പിയിട്ടത്.
ഇയാള്‍ക്കെതിരെ ജില്ലാ സെഷന്‍സ് ജഡ്ജി അന്വേഷണം പ്രഖ്യാപിച്ചു. ഒരാഴ്ച മുന്‍പ് നടന്ന സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഇയാള്‍ക്കെതിരെ അന്വേഷണം ആരംഭിച്ചു. റിപ്പോര്‍ട്ട് ലഭിച്ചതിനു ശേഷം കൂടുതല്‍ നടപടിയുണ്ടാകും.
ജോലി സംബന്ധമായ കാര്യങ്ങളില്‍ ഈ ഉദ്യോഗസ്ഥയും പ്യൂണും തമ്മില്‍ തര്‍ക്കങ്ങളുണ്ടായിരുന്നു. ഇതിനിടെ പ്യൂണിന്റെ പ്രവര്‍ത്തികളില്‍ സംശയം തോന്നിയ ഉദ്യോഗസ്ഥ തന്റെ ചേംബറില്‍ ക്യാമറ സ്ഥാപിക്കുകയായിരുന്നു. പിന്നാലെ തനിക്ക് തരുന്ന ചായയില്‍ തുപ്പിയിടുന്നതായി കണ്ടു. ഇതോടെ വീഡിയോയുള്‍പ്പെടെ തെളിവോടെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് കൈമാറുകയായിരുന്നു.
https://www.facebook.com/Malayalivartha


























